ആലപ്പുഴ:ഗാന്ധിജിയുടെ അഹിംസാ മാര്‍ഗം പിന്തുടരുന്നവരാണ് കോണ്‍ഗ്രസ് എങ്കിലും അള മുട്ടിയാല്‍ ചേരയും കടിക്കുമെന്ന കാര്യം സിപിഎം ഓര്‍ക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. നരേന്ദ്ര മോദിയെ പേടിച്ച് അദ്ദേഹത്തെ സുഖിപ്പിക്കാനുള്ള ശ്രമമാണ് പിണറായി വിജയന്‍ നടത്തുന്നത്. മോദിയെ കടത്തിവെട്ടുന്ന നടപടികളാണ് പിണറായി സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കുന്നത്.
ഭരണ പ്രതിപക്ഷങ്ങളുടെ ശബ്ദം ഒരേ രീതിയില്‍ ഉയരേണ്ട നിയമസഭയില്‍ പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളും വായ മൂടിക്കെട്ടാന്‍ ശ്രമിക്കുന്നത് പുറം ലോകം ഈ പ്രശ്നങ്ങള്‍ അറിയുമെന്ന ഭയം കാരണമാണ്. ദുഷ്ചെയ്തികള്‍ മറച്ചുപിടിക്കാനുള്ള പതിനെട്ടാമത്തെ അടവാണ് പിണറായി ഇപ്പോള്‍ പ്രയോഗിക്കുന്നത്.
ഇന്ത്യന്‍ പട്ടാളത്തെ തങ്ങളുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് അഗ്നിപഥ്. ഇതിന്റെ ഭാഗമായി സവര്‍ക്കര്‍ റജിമെന്റും ഗോഡ്സെ റജിമെന്റും വന്നാല്‍ അദ്ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു.അഗ്നിപഥിനെതിരെയും രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതിനെതിരെയും ആലപ്പുഴ ഡിസിസി സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.സി.വേണുഗോപാല്‍ എംപി..



