
കോഴിക്കോട് :നാടന്‍ കലാപഠന ഗവേഷണ അവതരണ സംഘമായ നാട്ടുകൂട്ടം പാരമ്പര്യ കലാ വൈജ്ഞാനിക മാധ്യമമേഖലയില്‍ സ്തുത്യര്‍ഹസേവനം ചെയ്യുന്നവര്‍ക്ക് നല്‍കുന്ന വാര്‍ഷിക പുരസ്‌കാരം പ്രഖ്യാപിച്ചു.

പാരമ്പര്യ നാട്ടിപ്പാട്ട് കലാകാരി ചേളന്നൂര്‍ കുരുന്നോളി മീത്തല്‍ അരിയായി(മരണാനന്തര പുരസ്‌കാരം),പ്രമുഖനാടകപ്രവര്‍ത്തകനും സംഗീതസംവിധായകനുമായ വില്‍സണ്‍ സാമുവല്‍,പ്രശസ്ത ഗാനരചയിതാവും കോളമിസ്റ്റുമായ കാനേഷ് പുനൂര്‍,പ്രാദേശിക ടി.വി.ചാനല്‍ പ്രവര്‍ത്തകന്‍ എ.രാജേഷ്(കെ.സി.എല്‍ ടി.വി)എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.
പാട്ടുകൂട്ടം 23-ാം വാര്‍ഷക പരിപാടികളുടെ ഭാഗമായി ആഗസ്ത് 22ന് കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കുന്ന ലോക ഫോക് ലോര്‍ ദിനാചരണവേദിയില്‍ പുരസ്‌കാരസമര്‍പ്പണം നടക്കും.

2022 ആഗസ്ത് മുതല്‍ 2023 ആഗസ്ത് വരെ നീളുന്ന വാര്‍ഷിക പരിപാടി മേയര്‍ ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.നടന്‍ ബാബു പറശ്ശേരി അധ്യക്ഷത വഹിക്കും.ഡോ.ഖദീജാ മുതാംസ്,കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഫോക് ലോര്‍ വകുപ്പ് മുന്‍ മേധാവി ഡോ.ഇ.കെ ഗോവിന്ദവര്‍മരാജ,കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ നവ്യ ഹരിദാസ്,കാലിക്കറ്റ് പ്രസ് ക്ലബ് സെക്രട്ടറി പി.എസ് രാഗേഷ്,നവാസ് പുനൂര്‍,ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ദീപ,പി.പ്രശാന്ത്കുമാര്‍,ട്രാന്‍സ് വുമണ്‍ ആക്ടിവിസ്റ്റ് വൈഗ സുബ്രഹ്‌മണ്യം,ഡോ.എ.കെ അബ്ദുള്‍ഹക്കീം,ഡോ.അസീസ് തരുവണ,ഡോ.എം.പി.വാസു മുടൂര്‍,ടി.വി.ബാലന്‍,കാവില്‍ പി. മാധവന്‍,കെ.പി.യു അലി,നാട്ടുകലാകാരക്കൂട്ടം ജില്ലാ പ്രസിഡണ്ട് റിജു ആവള,ടി.പി ഭാസ്‌കരന്‍ എന്നിവര്‍ വിവിധ സെഷനുകളിലായി പങ്കെടുക്കും.
സംഘാടകസമിതി ചെയര്‍മാന്‍ ബാബു പറശ്ശേരി,ജഗത്മയന്‍ ചന്ദ്രപുരി,പാട്ടുകൂട്ടം ഡയറക്ടര്‍ ഗിരീഷ് ആമ്പ്ര,വൈഗ സുബ്രഹ്‌മണ്യം,മണിരാജ് പുനൂര്‍,ഒ.ബി.കുറുപ്പ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.



