മഞ്ചേരി :മഞ്ചേരിയിലെ സ്വാശ്രയകോളജില്‍ പരീക്ഷയെഴുതാന്‍ വന്ന വിദ്യാര്‍ത്ഥിയെ ഒരു സംഘം വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചതായി പരാതി.സ്വകാര്യ സ്ഥാപനത്തില്‍ ഡിഗ്രിക്ക് പഠിക്കുന്ന അറവങ്കര നൈനാന്‍ വളപ്പില്‍ ഫിനാന്‍ റിബാനെയാണ് കൂട്ടംചേര്‍ന്ന് മര്‍ദ്ദിച്ചത്.ഫിനാന്റെ കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട്.
സ്വാശ്രയകോളജില്‍ നിന്ന് പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന ഫിനാനെ ഷര്‍ട്ടിന്റെ ബട്ടന്‍സ് ശരിയല്ലെന്നും ഫ്രീക്കന്‍ ഷര്‍ട്ട് ധരിച്ചത് എന്തിനാണെന്നും ചോദിച്ചാണ് മര്‍ദ്ദിച്ചതെന്ന് മഞ്ചേരി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.



