മലപ്പുറം: ആനക്കയം പന്തല്ലൂര്‍ മേഖലയില്‍ പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപക കൃഷിനാശം. പുലര്‍ച്ചെ ഒരുമണിയോടെയാണ് കനത്ത മഴയ്ക്കു പിന്നാലെ ഉരുള്‍പൊട്ടിയത്.
റബര്‍ ഉള്‍പ്പെടെയുള്ള ഒരേക്കര്‍ തോട്ടം മലവെള്ളത്തില്‍ ഒലിച്ചുപോയി. ഉരുള്‍പൊട്ടി കല്ലുംമണ്ണും റോഡിലേക്ക് വീണതോടെ പ്രദേശത്ത് ഗതാഗതവും തടസപ്പെട്ടു. കനത്ത മഴയുടെ സാഹചര്യത്തില്‍ പ്രദേശത്തുനിന്ന് ആളുകളെ നേരത്തെ ഒഴിപ്പിച്ചിരുന്നതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്.



