മംഗളൂരു: പത്മശ്രീ അവാര്‍ഡ് ജേതാവായ നാടന്‍പാട്ട് കലാകാരി സുക്രി ബൊമ്മ ഗൗഡയുടെ(86) ചികിത്സ ചെലവുകള്‍ കര്‍ണാടക സര്‍ക്കാര്‍ വഹിക്കും.
മംഗളൂറുവില്‍ സ്വകാര്യ ആശുപത്രിയില്‍ അവരെ സന്ദര്‍ശിച്ച ശേഷം മന്ത്രി കൊട ശ്രീനിവാസ പൂജാരി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചതാണിത്.
ശ്വാസതടസ്സത്തെത്തുടര്‍ന്ന് ഇവിടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുക്രിയെ നേരിയ ശസ്ത്രക്രിയക്ക് വിധേയയാക്കിയതായി ഡോക്ടര്‍മാര്‍ മന്ത്രിയോട് പറഞ്ഞു. അവരുടെ ആരോഗ്യനില തൃപ്തികരമാണ്.
ഉത്തര കന്നട ജില്ലയില്‍ അങ്കോല താലൂക്കില്‍ ബഡഗേരി ഗ്രാമവാസിയായ സുക്രി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട ഹലക്കി ഒക്കാലിഗ സമുദായക്കാരിയാണ്.



