ചണ്ഡീഗഡ്: പതിനാറ് വയസിന് മുകളിലുളള മുസ്ലീം മുസല്‍ം പെണ്‍കുട്ടിയ്ക്ക് ഇഷ്മുളളയാളെ വിവാഹം ചെയ്യാന്‍ യോഗ്യതയുണ്ടെന്ന് കോടതി. ഇഷ്ടമുളളയാളെ വിവാഹം ചെയ്തതിനെ എതിര്‍ക്കുന്ന കുടുംബാംഗങ്ങളില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് പഞ്ചാബ് ഹരിയാന ഹൈക്കോടതിയില്‍ പത്താന്‍കോട്ട് സ്വദേശികളായ 16ഉം 21ഉം വയസുകാരായ ദമ്പതികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഈ വിധി പ്രഖ്യാപിച്ചത്.
പഞ്ചാബ് ഹരിയാന കോടതി ജഡ്ജി ജസ്റ്റിസ് ജസ്ജിത് സിംഗ് ബേഡിയാണ് ഈ ഉത്തരവ് പ്രഖ്യാപിച്ചത്. ‘ഹര്‍ജിക്കാര്‍ അവരുടെ കുടുംബാംഗങ്ങളുടെ ആഗ്രഹവിരുദ്ധമായി വിവാഹം ചെയ്തു എന്നതിനാല്‍ ഇന്ത്യന്‍ ഭരണഘടന അവര്‍ക്ക് അനുവദിക്കുന്ന മൗലികാവകാശങ്ങള്‍ നഷ്ടപ്പെടുന്നില്ല.’ കോടതി വ്യക്തമാക്കി. ശരീയത്ത് നിയമം ഉദ്ദരിച്ച് മുസ്ളീം പെണ്‍കുട്ടിയുടെ വിവാഹം നിയന്ത്രിക്കുന്നത് മുസ്ലീം മുസ്ളിം വ്യക്തി നിയമമാണെന്ന് കോടതി അറിയിച്ചു. നിയമപ്രകാരം പെണ്‍കുട്ടിയ്ക്ക് 16 വയസിന് മുകളിലും ആണ്‍കുട്ടിയ്ക്ക് 21 വയസിന് മുകളിലും പ്രായമുളളതിനാല്‍ ഇവര്‍ക്ക് വിവാഹിതരാകാമെന്നും കോടതി പറഞ്ഞു. ദമ്പതികള്‍ക്ക് വേണ്ട സുരക്ഷനല്‍കാന്‍ പൊലീസിനോട് കോടതി ആവശ്യപ്പെട്ടു.
മുസ്ലീം നിയമപ്രകാരം ജൂണ്‍ എട്ടിന് തങ്ങള്‍ വിവാഹിതരായതാണെന്നും എന്നാല്‍ വിവാഹം അംഗീകരിക്കില്ലെന്നാണ് കുടുംബാംഗങ്ങള്‍ അറിയിച്ചതെന്നും ഹര്‍ജിയില്‍ ദമ്പതികള്‍ പറഞ്ഞു



