കാസര്‍ക്കോട്: പതിനാറുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഇരുപതുകാരനെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു. മടിക്കൈ മുണ്ടോട്ട് ചൂണ്ടയിലെ യദു കൃഷ്ണനാണ് അറസ്റ്റിലായത്.
ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ യദുകൃഷ്ണനെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. പ്രണയം നടിച്ച് 16 കാരിയെ വിവാഹവാഗ്ദാനം ചെയ്ത് പാട്ടിലാക്കി ലൈംഗീകപീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പോക്സോ കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.



