കോതമംഗലം : പട്ടികളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപെടാന്‍ മ്‌ളാവ് ഓടിക്കയറിയത് വീടിനകത്തേക്ക്. ഇന്ന് ബുധന്‍ രാവിലെ കുട്ടമ്പുഴയിലാണ് സംഭവം.
കുട്ടമ്പുഴ, അട്ടിക്കളം പ്ലാന്റേഷന്‍ റോഡിലുള്ള കൊരട്ടിക്കുന്നേല്‍ സാബുവിന്റെ വീട്ടിലേക്കാണ് പ്രാണരക്ഷാര്‍ത്ഥം മ്ലാവ് ഓടിക്കയറിയത്. കൂട്ടമായി ആക്രമിക്കാനെത്തിയ പട്ടികളില്‍ നിന്ന് രക്ഷപെടാനാണ് മുന്‍വശത്തെ തുറന്നു കിടന്ന വാതിലിലൂടെ മ്‌ളാവ് വീടിനകത്ത് കയറിയത്.
ഉടനെ സാബുവും അയല്‍വാസികളും ചേര്‍ന്ന് മ്‌ളാവിനെ മുറിയില്‍ പൂട്ടിയിടുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് കൂവപ്പാറ ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്ന് വനപാലകര്‍ എത്തി മ്‌ളാവിനെ തിരികെ വനത്തിലേക്ക് തുറന്നു വിടുകയായിരുന്നു.
വന്യമൃഗശല്യം രൂക്ഷമായ പ്രദേശമാണ് ഇത്. കാട്ടാനകള്‍ ഈ മേഖലയില്‍ വന്‍ കൃഷി നാശമാണ് വരുത്തിവക്കുന്നത്.



