Saturday, December 13, 2025

നോറോ വൈറസ്-ആശങ്ക വേണ്ട

Must Read

തിരുവനന്തപുരത്ത് രണ്ട് കുട്ടികള്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചത് മുതല്‍ ആശങ്കയിലാണ് സംസ്ഥാനം.എന്നാല്‍ രോഗത്തെക്കുറിച്ച ആശങ്കപ്പെടേണ്ടതില്ലെന്നും സ്ഥിതിഗതികള്‍ അവലോകനം ചെയ്തിട്ടുണ്ടെന്നുമാണ് ആരോഗ്യമന്ത്രി വ്യക്തമാക്കിയത്.എങ്കിലും രോഗത്തെ കരുതിയിരിക്കേണ്ടതും ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുമുണ്ട്.കൃത്യമായ പ്രതിരോധത്തിലൂടെയും ചികിത്സയിലൂടെയും വേഗത്തില്‍ ഭേദമാകുന്ന രോഗമാണ് നോറോ വൈറസ്.

ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന വൈറസാണ് നോറോ വൈറസ്.ആമാശയത്തിന്റേയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്‍ദ്ദി,വയറിളക്കം എന്നിവയ്ക്കും കാരണമാകുന്നു.ചെറിയ കുട്ടികള്‍,പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാനുള്ള സാധ്യത ഏറെയാണ്.

മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്.രോഗബാധയുള്ള വ്യക്തികളുമായുള്ള സമ്പര്‍ക്കത്തിലൂടെയും പരിചരണത്തിലൂടെയും രോഗം പകരും.രോഗിയുടെ വിസര്‍ജ്ജ്യം വഴിയും രോഗം പകരും.

വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ 12 മുതല്‍ 48 മണിക്കൂറിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും.വയറിളക്കം,ഛര്‍ദ്ദി,മനംപുരട്ടല്‍,പനി,തലവേദന,ശരീരവേദന എന്നിവയാണ് ലക്ഷണങ്ങള്‍.രോഗബാധിതര്‍ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണംവീട്ടിലിരുന്ന് വിശ്രമിക്കണം.ഒ.ആര്‍.എസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ ധാരാളമായി കുടിക്കണം.ആവശ്യമെങ്കില്‍ ചികിത്സ തേടണം.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img