Thursday, January 15, 2026

നെഹ്‌റു കുടുംബത്തെ അംഗീകരിക്കുന്നവര്‍ക്ക് മാത്രമേ വോട്ട് ചെയ്യൂവെന്ന് കെ മുരളീധരന്‍

Must Read

തിരുവനന്തപുരം: കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നവരില്‍ നെഹ്‌റു കുടുംബത്തെ അംഗീകരിക്കുന്നവര്‍ക്ക് മാത്രമേ വോട്ട് ചെയ്യൂവെന്ന് കെ മുരളീധരന്‍. രാഹുല്‍ ഗാന്ധി അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ അദ്ദേഹം അതിനുള്ള താല്‍പ്പര്യം കാണിക്കുന്നില്ല, അതാണ് ഞങ്ങള്‍ക്കൊക്കെയുള്ള പ്രയാസമെന്നും കെ മുരളീധരന്‍ പറഞ്ഞു.
അതേസമയം, ആര്‍ക്കും മത്സരിക്കാമെന്നും ആരെയും വിലക്കില്ലെന്നുമാണ് കൊടിക്കുന്നില്‍ സുരേഷ് എം പി പറഞ്ഞത്. ഒറ്റക്കെട്ടായ തീരുമാനമാവും ഉണ്ടാവുക. ശശി തരൂര്‍ മത്സരിക്കുന്നു എന്നത് മാദ്ധ്യമങ്ങളിലൂടെ മാത്രമേ അറിയൂ. രാഹുല്‍ പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. രാഹുല്‍ ഗാന്ധി വരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്, അതിന് തെളിവാണ് ഭാരത് ജോഡോയുടെ പിന്തുണയെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു.
ശശി തരൂരിന് മത്സരിക്കാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി അനുമതി നല്‍കിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കോണ്‍ഗ്രസിന് ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഉണ്ടായിരിക്കില്ലെന്നും അറിയിച്ചിരുന്നു. തിങ്കളാഴ്ച തരൂര്‍ സോണിയയുടെ വസതിയിലെത്തിയാണ് ചര്‍ച്ച നടത്തിയത്. തരൂര്‍ പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന അഭ്യൂഹം പരക്കുന്നതിനിടെ അപ്രതീക്ഷിതമായിരുന്നു കൂടിക്കാഴ്ച. തുടര്‍ന്നാണ് അശോക് ഗെഹ്‌ലോട്ടും ശശി തരൂരും മത്സരിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചത്. ഇതിന് ശേഷമാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img