Friday, January 16, 2026

നെപുണി വികസന കേന്ദ്രം: പദ്ധതി രൂപീകരണ യോഗം ചേര്‍ന്നു

Must Read

കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ഭരണകേന്ദ്രത്തിന്റെയും സഹകരണത്തോടെ ആരംഭിക്കുന്ന നൈപുണി വികസന കേന്ദ്രത്തിന്റെ ജില്ലാതല പദ്ധതി രൂപീകരണ യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.

എല്ലാ ബ്ലോക്കിലെയും രണ്ട് സ്‌കൂളുകളില്‍ സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ നടപ്പാക്കാന്‍ അനുമതിക്കായി സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ യോഗത്തില്‍ തീരുമാനിച്ചു. കെട്ടിട സൗകര്യങ്ങളും മറ്റുമുള്ള സ്ഥലങ്ങളിലെ അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കാണാനും പ്രാദേശികമായ തൊഴില്‍ സാധ്യതകള്‍ പരിഗണിച്ചുകൊണ്ടുള്ള കോഴ്‌സുകള്‍ക്ക് അംഗീകാരം നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഢി അധ്യക്ഷനായി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img