കൊല്ലം: വിസ്മയ കേസില്‍ തനിക്കും മകള്‍ക്കും നീതി കിട്ടിയെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍ പറഞ്ഞു. ജീവപര്യന്തം ശിക്ഷ പ്രതീക്ഷിച്ചില്ല.സമൂഹത്തിന് ഒരു സന്ദേശം നല്‍കി. കിരണ്‍ കുമാര്‍ മാത്രമല്ല, മറ്റുള്ളവര്‍ കൂടി നിയമത്തിന്റെ മുന്നില്‍ വരണം. അതിനുവേണ്ടിയുള്ള നിയമപാരാട്ടം നടത്തും. മേല്‍ക്കോടതിയെ സമീപിക്കണമോ എന്ന് പ്രോസിക്യൂഷനുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശിക്ഷ കുറഞ്ഞുപോയെന്നും പ്രതീക്ഷിച്ച നീതി കിട്ടിയില്ലെന്നും അമ്മ സജിത പ്രതികരിച്ചു. ജീവപര്യന്തമാണ് പ്രതീക്ഷിച്ചത്. മേല്‍ക്കോടതിയെ സമീപിക്കും. ഒരു വര്‍ഷത്തിനകം വിധി തീര്‍പ്പാക്കിയതില്‍ എല്ലാവരോടും നന്ദിയുണ്ടെന്നും അമ്മ പറഞ്ഞു.



