ജിദ്ദ: വിദേശത്ത് നിന്ന് കുറഞ്ഞ ലീവിൽ നാട്ടിലെത്തുന്ന പ്രവാസികൾ ഒരാഴ്ച നിർബന്ധിത കോറന്റൈനിൽ കഴിയണമെന്ന കേന്ദ്ര സർക്കാർ തീരുമാനം പുന: പരിശോധിക്കണമെന്ന് ജിദ്ദ ഒ ഐ സി സി മലപ്പുറം മുനിസിപ്പൽ കമ്മറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യു എം ഹുസൈൻ മലപ്പുറം അധ്യക്ഷത വഹിച്ചു.
ഗൾഫിൽ നിന്ന് സ്വന്തം ചെലവിൽ പി സി ആർ ടെസ്റ്റും, തുടർന്ന് വിമാനമിറങ്ങിയ ശേഷമുള്ള ടെസ്റ്റും കഴിഞ്ഞ് നെഗറ്റീവ് റിസൾടുമായി വീട്ടിലെത്തുന്ന പ്രവാസികൾ ഒരാഴ്ച നിർബന്ധിത കോറന്റൈനിൽ കഴിയണമെന്ന പ്രഖ്യാപനം പ്രതിഷേധാർഹമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രവാസികളിൽ നിന്നുമാണ് കോവിഡ് പകരുന്നതെന്ന് ധരിപ്പിക്കും വിധമുള്ള സർക്കാറുകളുടെ നിലപാട് അപലപനീയമാണ്. എല്ലാ പ്രവാസി സംഘടനകളും ഇതിനെതിരെ പ്രതിഷേധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.കുഞ്ഞാൻ പൂക്കാട്ടിൽ, ഫർഹാൻ കൊന്നോല, പി. കെ നാദിർഷ, പി. കെ അമീർ മുണ്ടുപറമ്പ് സംസാരിച്ചു.



