Thursday, January 15, 2026

നിലമ്പൂര്‍ നഗരസഭക്ക് യുനസ്‌കോ അംഗീകാരം അഭിമാനകരമായ നേട്ടമെന്ന് പി.വി അബ്ദുല്‍വഹാബ് എം.പി

Must Read

മലപ്പുറം: നിലമ്പൂര്‍ നഗരസഭ യുനെസ്‌കോയുടെ ലേണിംഗ് സിറ്റി പട്ടികയില്‍ ഇടംനേടി. ഇത് ഏറെ സന്തോഷമുള്ളതും അഭിമാനകരകരവുമായ നേട്ടാമാണെന്ന് പി.വി അബ്ദുല്‍വഹാബ് എം.പി പറഞ്ഞു. സന്‍സദ് ആദര്‍ശ് ഗ്രാം പദ്ധതി പ്രകാരം നഗരസഭയും താന്‍ താമസിക്കുന്ന പ്രദേശവും ഏറ്റെടുക്കുന്നതിന് സാങ്കേതിക തടസ്സം നേരിട്ടപ്പോഴാണ് യുനെസ്‌കോയുടെ ലേണിംഗ് സിറ്റി പട്ടികയിലേക്ക് അപേക്ഷിച്ചതെന്ന് അബ്ദുല്‍വഹാബ് എം.പി വ്യക്തമാക്കി. വിദ്യാഭ്യാസ മേഖലക്ക് ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്ന ജെ.എസ്.എസ് ആണ് ഇതിനാവശ്യമായ ശ്രമങ്ങള്‍ നടത്തിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയോടെ ആ സ്വപ്നം യാഥാര്‍ത്ഥ്യമായി.

യുനെസ്‌കോ തിരഞ്ഞെടുത്ത ലോകമെമ്പാടുമുള്ള ലേണിങ് സിറ്റി കളുമായുള്ള നിരന്തര ബന്ധം നിലമ്പൂരിനെ മാറ്റി മറിക്കും. വിദ്യാഭ്യാസ, വ്യാവസായിക മേഖലകളിലെ മുന്നേറ്റത്തിന് ഇത് വഴിയൊരുക്കും. ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും ഉറപ്പുവരുത്താം. ടൂറിസം വികസനത്തിനും ഇത് ഉപകാരപ്പെടും. യുനെസ്‌കോ ലേണിങ് സിറ്റിയായി തെരഞ്ഞെടുത്തതില്‍ ഏറ്റവും കുറവ് ജനസംഖ്യയുള്ള നഗരമാണ് നിലമ്പൂര്‍. ഇത് കൂടുതല്‍ അവസരങ്ങള്‍ക്ക് കാരണമാകും. സുസ്ഥിര സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക വികസനത്തിന്റെ അടിത്തറയാണ് ലേണിങ് സിറ്റി. 2016ല്‍ യുനെസ്‌കോയുടെ അവാര്‍ഡ് താന്‍ ചെയര്‍മാനായ ജെ.എസ്.എസ്സിന് ലഭിച്ചതിനുശേഷം യുനെസ്‌കോയുമായി നേരിട്ട് ബന്ധപ്പെടാന്‍ അവസരം ലഭിച്ചത് ചെറിയ നഗരം ആയിട്ടുകൂടി നിലമ്പൂര്‍ അംഗീകരിക്കപ്പെടാന്‍ കാരണമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നാടിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് ഇതൊരു നിമിത്തമാകും എന്നു തന്നെയാണ് പ്രതീക്ഷയെന്നും അബ്ദുല്‍വഹാബ് കൂട്ടിചേര്‍ത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img