മംഗളൂരു: പൊലീസ് റൗഢി പട്ടികയിൽ ഉൾപ്പെട്ട യുവാവ് വ്യാഴാഴ്ച രാത്രി മംഗളൂറുവിൽ വെട്ടേറ്റു മരിച്ചു.ഹൊയ്ഗെ ബസാറിലെ രാഹുൽ എന്ന കക്കെ രാഹുൽ (25) ആണ് മംഗളൂരു പാണ്ഡേശ്വരം പൊലീസ് പരിധിയിൽ യെമ്മെക്കര ഗ്രൗണ്ട് പരിസരത്ത് കൊല്ലപ്പെട്ടത്.
ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.ബൈക്കിൽ സഞ്ചരിച്ച യുവാവിനെ അജ്ഞാത സംഘം ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പൊലീസിനെ അറിയിച്ചു.മൃതദേഹം മംഗളൂറു വെന്റ്ലോക് ആശുപത്രിയിലേക്ക് മാറ്റി.
മംഗളൂരു സിറ്റി പൊലീസ് കമീഷണർ എൻ.ശശികുമാർ സംഭവസ്ഥലം സന്ദർശിച്ചു.പാണ്ഡേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.



