Tuesday, January 20, 2026

നിയമാനുസരണം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ വിലക്കാനാവില്ല : മനുഷ്യാവകാശ കമ്മീഷന്‍

Must Read

കോഴിക്കോട്: നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന ചെറുകിട വ്യവസായ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം വിലക്കാനാവില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍.

എന്നാല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡും ഏറാമല ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ഫ്‌ലോര്‍മില്ലില്‍ നിശ്ചിത കാലയളവില്‍ മിന്നല്‍ പരിശോധന നടത്തി മില്ല് അനുവദിക്കപ്പെട്ട മാനദണ്ഡങ്ങള്‍ പ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പാക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

വടകരയില്‍ പ്രവര്‍ത്തിക്കുന്ന വി.വി. ഫ്‌ലോര്‍ മില്ലിലെ ശബ്ദ മലിനീകരണത്തിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. പഞ്ചായത്തിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും അംഗീകാരത്തോടെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് ഇരു സ്ഥാപനങ്ങളും കമ്മീഷനില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ പറയുന്നു. തങ്ങള്‍ കാലാകാലങ്ങളില്‍ നല്‍കിയ നിര്‍ദ്ദേശങ്ങളെല്ലാം മില്ലുടമ പാലിച്ചതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് കമ്മീഷനെ അറിയിച്ചു.

പരാതിക്കാരന്‍ പരാതി ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിയെയും മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഞ്ചിനീയറെയും കമ്മീഷന്‍ സിറ്റിംഗില്‍ വിളിച്ചു വരുത്തിയിരുന്നു. മില്ലിന്റെ പ്രവര്‍ത്തനം നിയമാനുസൃതമാണെന്ന് ഉദ്യോഗസ്ഥര്‍ കമ്മീഷനെ അറിയിച്ചു. അബ്ദുല്‍ മജീദ് നല്‍കിയ പരാതിയിലാണ് നടപടി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img