Monday, December 15, 2025

നികുതി കുടിശ്ശികയുടെ പേരില്‍ ഇന്‍ഡിഗോ ബസ് കസ്റ്റഡിയില്‍ തുടരുന്നു

Must Read

കോഴിക്കോട്: നികുതി കുടിശ്ശിക അടയ്ക്കാത്തതിന്റെ പേരില്‍ മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്ത ഇന്‍ഡിഗോയുടെ ബസ് കസ്റ്റഡിയില്‍ തുടരുന്നു. 37,500 രൂപയാണ് അടക്കേണ്ടത്. ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന് ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ മൂന്ന് ആഴ്ച യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ കമ്പനിയുടെ നടപടിക്ക് പിന്നാലെയാണ് ഇന്‍ഡിഗോയുടെ ബസ് പിടിച്ചിട്ടത്. പ്രത്യേക ചുറ്റുപാടില്‍ ബസ് പിടിച്ചെടുത്തത് ചര്‍ച്ചയായിരുന്നു. അറ്റകുറ്റപണിക്ക് ഫറോക്ക് ചുങ്കത്തെ വര്‍ക് ഷോപ്പില്‍ നിര്‍ത്തിയിട്ട ബസാണ് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ഡി. ശരത്ത്, ജിജി അലോഷ്യസ് എന്നിവര്‍ പിടിച്ചെടുത്തത്. 2012 ഡിസംബര്‍ 31 വരെയുള്ള നികുതി മാത്രമെ അടച്ചിട്ടുള്ളു.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച ഇ.പി ജയരാജനെതിരെ മൂന്ന് ആഴ്ചയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചയുമാണ് ഇന്‍ഡിഗോയില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്.
പണമടച്ചാല്‍ ബസ് വിട്ടുകൊടുക്കും. എന്നാല്‍ ഇന്ന് ഉച്ചവരെ കമ്പനി പണം അടച്ചിട്ടില്ല. മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി സ്വാഭാവികമാണെന്നും രാഷ്ട്രീയ സാഹചര്യവുമായി അതിന് ബന്ധമില്ലെന്നുമാണ് ആര്‍.ടി.ഒ അധികൃതരുടെ വിശദീകരണം.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img