Monday, December 15, 2025

നാലാം മുന്നണി വോട്ട് പ്രതീക്ഷിക്കുന്നവരെ വിശ്വാസം രക്ഷിക്കട്ടെയെന്ന് എ.എ.പി

Must Read

കൊച്ചി:തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ നാലാം മുന്നണി ആരെ പിന്തുണയ്ക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് ആം ആദ്മി പാര്‍ട്ടി (എഎപി) സംസ്ഥാന കണ്‍വീനര്‍ പി.സി.സിറിയക്. മനസ്സാക്ഷി വോട്ടോ പിന്തുണയോ എന്നതു മുന്നണി ചര്‍ച്ചകള്‍ പൂര്‍ത്തിയായശേഷം വൈകാതെ തീരുമാനിക്കും. നാലാം മുന്നണിയുടെ വോട്ട് പ്രതീക്ഷിക്കുന്നവരെ അവരുടെ വിശ്വാസം രക്ഷിക്കട്ടെയെന്നും സിറിയക് പറഞ്ഞു.
മൂന്നു മുന്നണികളും നാലാം മുന്നണിയുടെ രാഷ്ട്രീയവുമായി ഒത്തുപോകുന്നവരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എഎപിയും ട്വന്റി20യും ‘ജനക്ഷേമ സഖ്യം’ (പീപ്പിള്‍സ് വെല്‍ഫെയര്‍ അലയന്‍സ്) എന്ന രാഷ്ട്രീയ സഖ്യം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. കിഴക്കമ്പലത്ത് ജനസംഗമത്തില്‍ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജ്രിവാളും ട്വന്റി20 പ്രസിഡന്റ് സാബു എം.ജേക്കബും ചേര്‍ന്നായിരുന്നു പ്രഖ്യാപനം.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img