കോഴിക്കോട്: നാടക കലാകാരന്മാര്‍ തലയുയര്‍ത്തി നില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കവി ആലങ്കോട് ലീലാകൃഷ്ണന്‍. നാടക് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊല്ലേരി ശിവരാമന്‍ അധ്യക്ഷനായി. സംഗീതനാടക അക്കാദമി ഗുരുപൂജ അവാര്‍ഡ് ജേതാക്കളെ ഡോ. കെ. ശ്രീകുമാര്‍ ആദരിച്ചു. സന്ധ്യാ ബാബുരാജിന് നാടക് സംസ്ഥാന ജനറല്‍ സെക്രട്ടറി ജെ. ശൈലജ സ്നേഹനിധി സമ്മാനിച്ചു.
പി. രഘുനാഥന്‍, രാജന്‍ തിരുവോത്ത്, ചന്ദ്രശേഖരന്‍ തിക്കോടി, സതീഷ് കെ. സതീഷ്, മുഹമ്മദ് പേരാമ്പ്ര, വിജയന്‍ വി. നായര്‍, സി.വി ദേവ്, ഭാസ്‌കരന്‍നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനത്തില്‍ തങ്കയം ശശികുമാര്‍ അധ്യക്ഷനായിരുന്നു. ഭാരവാഹികളായി ഗംഗാധരന്‍ ആയാടത്തില്‍(പ്രസിഡന്റ്), എന്‍.വി ബിജു(സെക്രട്ടറി), ഷിബു മുത്താട്ട്((ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.



