Monday, December 15, 2025

നവകേരളത്തില്‍ ചെറുകിട വ്യവസായികളെ ശക്തിപ്പെടുത്തണം-ഡോ.തോമസ് ഐസക്

Must Read

കാസര്‍കോട്:നവകേരളം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ചെറുകിട വ്യവസായികളെ ശക്തിപ്പെടുത്തണമെന്ന് മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു.ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലാ വ്യവസായ കേന്ദ്രം, കുടുംബശ്രീ ജില്ലാ മിഷന്‍, ബിആര്‍ഡിസി എന്നിവയുമായി ചേര്‍ന്ന് നവ കേരളകര്‍മ പരിപാടിയും സംരംഭകത്വ സാധ്യതകളും ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസി വ്യവസായ സംരംഭകത്വ നിക്ഷേപ സൗഹൃദ ജില്ലക്ക് വേണ്ടിയുള്ള പ്രവാസി കൂട്ടായ്മ സംഘാടക സമിതി രൂപവത്കരണവും ശില്‍പശാലയില്‍ നടന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.സി എച്ച് കുഞ്ഞമ്പു എംഎല്‍എ മുഖ്യാതിഥിയായി.
ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ഡോ: സി. തമ്പാന്‍ മോഡറേറ്ററിയി.ജില്ലയിലെ പ്രമുഖ വ്യവസായ സംരംഭകര്‍ പരിപാടിയില്‍ പങ്കെടുത്തു.

വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത് കുമാര്‍ സ്വാഗതവും ജില്ലാ പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് ബി എന്‍ സുരേഷ് നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img