Monday, December 15, 2025

നല്ലളം പ്ലാന്റ് പ്രവര്‍ത്തനസജ്ജം; ഓടിച്ചത് രണ്ടുദിവസം മാത്രം

Must Read

സ്വന്തം ലേഖകന്‍

കോഴിക്കോട്: നല്ലളം ഡീസല്‍ പ്ലാന്റ് ഏതുസമയവും പ്രവര്‍ത്തനസജ്ജമെന്ന് അധികൃതര്‍ വ്യക്തമാക്കി. വൈദ്യുതിക്ഷാമം നേരിട്ടതിന്റെ ഫലമായി ഇവിടെ കഴിഞ്ഞ ആഴ്ച രണ്ടുദിവസം ഉല്‍പാദനം നടത്തിയിരുന്നു. 42 മെഗാവാട്ട് വൈദ്യുതി ഇവിടെ ഉല്‍പാദിപ്പിച്ചു. ഇവിടെ ഉല്‍പാദനത്തിന് ആവശ്യമായ ലൈറ്റ് ഡീസല്‍ ഓയില്‍ കൊച്ചിന്‍ റിഫൈനറിയില്‍ നിന്ന് എത്തിച്ചിട്ടുണ്ട്. രണ്ടുദിവസം വൈദ്യുതി ഉല്‍പാദിപ്പിക്കുകയും ഒരുദിവസം പുതിയ ഇന്ധനം ഉപയോഗിച്ച് ട്രയല്‍ റണ്‍ നടത്തുകയും ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. ഒരു യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ പത്ത് രൂപയിലധികം ചെലവ് വരും. അതുകൊണ്ടുതന്നെ അടിയന്തര സാഹചര്യങ്ങളില്‍ മാത്രമാണ് ഉല്‍പാദനം. ഉന്നതതലങ്ങളില്‍ നിന്ന് നിര്‍ദേശം കിട്ടുന്ന മുറയ്ക്കാണ് ഉല്‍പാദനം. പ്ലാന്റ് പ്രവര്‍ത്തിക്കുന്ന ദിവസങ്ങളില്‍ മാത്രം കരാര്‍ ജീവനക്കാരുടെ സേവനം ഉപയോഗപ്പെടുത്തും. സ്ഥിരമായി രണ്ട് മെക്കാനിക്കല്‍ എഞ്ചിനീയര്‍മാരുടെ സേവനം മാത്രമാണ് പ്ലാന്റിനായി ഉപയോഗപ്പെടുത്തുന്നത്. 2012 ഫെബ്രുവരിക്ക് ശേഷം പ്ലാന്റ് പ്രവര്‍ത്തിച്ചിരുന്നില്ല. കല്‍ക്കരി ക്ഷാമത്തെതുടര്‍ന്ന് കേന്ദ്രത്തില്‍ നിന്നുള്ള വൈദ്യുതിലഭ്യത തീരെ കുറഞ്ഞപ്പോഴാണ് പ്ലാന്റ് വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചത്.
നല്ലളം ഡീസല്‍പ്ലാന്റിന് 96 മെഗാവാട്ട് ശേഷിയുണ്ട്. ലോ സള്‍ഫര്‍ ഹെവി സ്റ്റോക്ക് എന്ന പെട്രോളിയം ഇന്ധനമാണ് നേരത്തെ ഉപയോഗിച്ചിരുന്നത്. ഇതിന് കടുത്ത ക്ഷാമം നേരിട്ടപ്പോഴാണ് ലൈറ്റ് ഡീസല്‍ ഓയില്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത്. ഇതിനും ചെലവ് കൂടുതലാണ്.
2000ലാണ് നല്ലളം ഡീസല്‍ പ്ലാന്റ് കമ്മീഷന്‍ ചെയ്തത്. 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുന്ന നിലയിലാണ് തുടങ്ങിയത്. പിന്നീട് പകല്‍സമയം മാത്രമാക്കി. 2013 മുതല്‍ ആവശ്യം വരുമ്പോള്‍ മാത്രം ഉല്‍പാദനം എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറി. നിലവില്‍ പരമാവധി അഞ്ചു മണിക്കൂര്‍ ആണ് പ്രവര്‍ത്തിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ നാലു മണിക്കൂര്‍ പ്രവര്‍ത്തിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. തുടക്കത്തില്‍ നൂറിലേറെ ജീവനക്കാര്‍ ഉണ്ടായിരുന്നു. പിന്നീട് ഇവരെ പല സ്ഥലങ്ങളിലേക്ക് മാറ്റി. ഇപ്പോള്‍ കരാര്‍ ജീവനക്കാര്‍ മാത്രമാണ് ഉള്ളത്. അവര്‍ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്ന സമയം ജോലിക്കെത്തും. പ്രതിവര്‍ഷം 896 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടിരുന്നുവെങ്കിലും ്അത് 672 ദശലക്ഷം യൂണിറ്റായി കുറച്ചു. 2012-13 കാലയളവില്‍ 438.705 ദശലക്ഷം യൂണിറ്റ് ഉല്‍പാദിപ്പിച്ചിരുന്നു. 2015ല്‍ അത് 199.55 ദശലക്ഷം യൂണിറ്റ് ആയി കുറഞ്ഞു

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img