Saturday, December 13, 2025

നഗരത്തില്‍ പാര്‍ക്കിങിന് 20 കേന്ദ്രങ്ങള്‍

Must Read

കോഴിക്കോട്: നഗരത്തിലെ പാര്‍ക്കിങ് പ്രശ്‌നത്തിന് ശാശ്വത പരിഹാരം തേടുന്ന പദ്ധതികള്‍ വഴിയില്‍ കിടക്കുകയാണെങ്കിലും താല്‍്ക്കാലിക സംവിധാനത്തിനായി കോര്‍പറേഷന്‍ ശ്രമം തുടങ്ങി. റോഡിനോട് ചേര്‍ന്നുള്ള സ്ഥലങ്ങള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പരമാവധി ഉപയോഗപ്പെടുത്താനാണ് നീക്കം. ഗതാഗതകുരുക്കിന് ഇട നല്‍കാത്തവിധം സൗകര്യപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ടൗണ്‍ഹാള്‍റോഡ്, മാനാഞ്ചിറ പരിസരം, റെയില്‍വെ സ്റ്റേഷന്‍ ലിങ്ക് റോഡ് എന്നിവിടങ്ങളില്‍ നിലവില്‍ ഈ സംവിധാനം ഉണ്ട്. മറ്റുള്ള സ്ഥലങ്ങള്‍ കൂടി ഉപയോഗപ്പെടുത്തും. കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്നാണ് ക്രമീകരണങ്ങള്‍ 
നടത്തുക. 1260 ചതുരശ്ര മീറ്റര്‍ ഇപ്രകാരം കണ്ടെത്തി. പദ്ധതിയുടെ നടത്തിപ്പിനായി 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കിഡ്‌സണ്‍ കോര്‍ണറില്‍ കെ.ടി.ഡി.സിയുടെ പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നിടത്ത് പാര്‍ക്കിംഗ് പ്ലാസ സ്ഥാപിക്കാന്‍ പരിപാടിയുണ്ട്. അതിന് പുറമെ സ്റ്റേഡിയം പരിസരത്തും പുതിയ പദ്ധതി വരും. മുതലക്കുളത്ത് പാര്‍ക്കിംഗ് പ്ലാസ സ്ഥാപിക്കാനുള്ള ആലോചനയും നടക്കുന്നു.  എന്നാല്‍ ഇതിന്റെ പ്രാരംഭ ജോലികളൊന്നും ആയിട്ടില്ല. 
താല്‍ക്കാലിക സംവിധാനം ഒരുക്കുമ്പോള്‍ രാജാജി റോഡ്, തളി, ബീച്ച്, ആനിഹാള്‍ റോഡ്, പൊറ്റമ്മല്‍, വെസ്റ്റ്ഹില്‍,കോവൂര്‍, മെഡിക്കല്‍ കോളജ്, ഓയിറ്റി റോഡ്,സരോവരം, സെന്‍ട്രല്‍ ലൈബ്രറി പരിസരം എന്നിവിടങ്ങളിലെല്ലാം സൗകര്യം ഉണ്ടാവും.
കാര്‍, ഇരുചക്രവാഹനങ്ങള്‍, ഭിന്നശേഷിക്കാരുടെ വാഹനങ്ങള്‍, ആംബുലന്‍സ്, ബസ് എന്നിവക്കെല്ലാം നിര്‍ത്തിയിടാനുള്ള സംവിധാനം ഒരുക്കും. സ്‌ക്കൂള്‍ മേഖലയും പ്രത്യേകമായി രേഖപ്പെടുത്തും. 

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img