കൊച്ചി: ദേശീയ ഹൈജംപ് താരം ജൂബി തോമസ് അജ്ഞാത വാഹനമിടിച്ച് മരിച്ചു. രാവിലെ എറണാകുളം മുളന്തുരുത്തിയില്‍ ആയിരുന്നു അപകടം.പിറവം സ്വദേശിയായ ജൂബി റെയില്‍വേയില്‍ ഉദ്യോഗസ്ഥനാണ്. വാഹനമിടിച്ച് കിടന്ന ജൂബിയെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.ഹൈജംപ് സാഫ്, ദേശീയ ഗെയിംസ് മെഡല്‍ ജേതാവുമാണ് ജൂബി തോമസ്



