Saturday, December 13, 2025

ദേശീയ ഹരിത ട്രൈബ്യൂണല്‍ രൂപീകരണം ശരിവച്ച് സുപ്രീംകോടതി

Must Read

ന്യൂഡല്‍ഹി:ദേശീയ ഹരിത ്രൈടബ്യൂണല്‍ രൂപീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ശരിവച്ച് സുപ്രീം കോടതി. നിയമം ഭരണഘടന വിരുദ്ധമാണെന്നാരോപിച്ച് മധ്യപ്രദേശിലെ ഒരുസംഘം അഭിഭാഷകരാണ് കോടതിയെ സമീപിച്ചത്. നിയമം നടപ്പിലായാല്‍ കേന്ദ്ര സര്‍ക്കാരിന് തന്നിഷ്ട പ്രകാരം തീരുമാനമെടുക്കാന്‍ സാധിക്കുമെന്നായിരുന്നു പ്രധാന ആക്ഷപം. സംസ്ഥാന സര്‍ക്കാരുകളെയോ, ചീഫ് ജസ്ററീസിനെയോ അറിയിക്കാതെ കേന്ദ്ര സര്‍ക്കാരിന് സംസ്ഥാനങ്ങളില്‍ ബഞ്ച് രൂപീകരിക്കാന്‍ സാധിക്കും. അതിനാല്‍ നിയമം ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജസ്റ്റീസ് കെ.എം.ജോസഫ് അദ്ധ്യക്ഷനായ സുപ്രീംകോടതി ബഞ്ച് ഈ വാദങ്ങള്‍ തള്ളി. നിയമത്തില്‍ ഭരണഘടന വിരുദ്ധമായി ഒന്നുമില്ല. കേന്ദ്രസര്‍ക്കാരിന് നിയമവുമായി മുന്നോട്ട് പോകാം. ഇതിനായുള്ള ചട്ടങ്ങളും രൂപീകരിക്കാം. ട്രൈബ്യൂണല്‍ ഉത്തരവുകളെ നേരിട്ട് സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യാനുള്ള വകുപ്പും അംഗീകരിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img