കാസര്‍കോട്: പെരിയയില്‍ ദേശീയ പാതയിലെ മേല്‍പ്പാലം നിര്‍മ്മാണത്തിനിടെ തകര്‍ന്നു വീണ സംഭവത്തില്‍ കരാര്‍ കമ്പനിക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. കരാറുകാരായ മേഘ കണ്‍സ്ട്രക്ഷന്‍സിനെതിരെ മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയില്‍ പ്രവൃത്തികള്‍ നടത്തിയതിനാണ് കേസ്.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. സംഭവ സ്ഥലം സന്ദര്‍ശിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.സംഭവം സംബന്ധിച്ച് കമ്പനി വിശദ അന്വേഷണം നടത്തുന്നുണ്ടെന്ന് മേഘ അധികൃതര്‍ അറിയിച്ചു.



