കാസര്‍കോട്:തളങ്കര ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി ദേശീയ കലോത്സവം നോര്‍ത്ത് സോണ്‍ ഹെറാള്‍ഡിന് സഹസ്ഥാപനമായ മാലിക്ക് ദീനാര്‍ ഇസ് ലാമിക് അക്കാദമിയില്‍ തുടക്കമായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും മംഗളൂരു കിഴൂര്‍ ഖാദിയുമായ ത്വാഖാ അഹ്‌മദ് മൗലവി ജാഥാ ക്യാപ്റ്റന്‍ ശഹബാസ് ബഷീറിന് സിബാഖ് പതാക കൈമാറി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.
അക്കാദമി വൈസ് പ്രിന്‍സിപ്പല്‍ ഇബ്രാഹിം ഹുദവിയുടെ പ്രാര്‍ത്ഥന നടത്തി. പ്രിന്‍സിപ്പല്‍ അബ്ദുല്‍ബാരി ഹുദവി അദ്ധ്യക്ഷത വഹിച്ചു . ജാഥാ ക്യാപ്റ്റനും ദാറുല്‍ ഹുദാ സ്റ്റുഡന്‍സ് യൂണിയന്‍ പ്രസിഡണ്ടുമായ ഷഹബാസ് ബഷീര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സംഘടന ട്രഷറര്‍ ശാക്കിര്‍ മാടന്നൂര്‍, യുജി കോഡിനേറ്റര്‍ മുഹമ്മദ് അബ്ദുല്ല, നാഷണല്‍ അഫയേഴ്‌സ് സെക്രട്ടറി ശുഹൈബ് അക്തര്‍ എന്നിവര്‍ സംസാരിച്ചു. സ്റ്റുഡന്റസ് യൂണിയന്‍ സെക്രട്ടറി ആദില്‍ ഷിറിയ സ്വാഗതവും പ്രസിഡന്റ് അബ്ദുസ്സമദ് മുനിയൂര്‍
നന്ദിയും പറഞ്ഞു.



