Friday, January 16, 2026

തോണിക്കടവ് – കരിയാത്തുംപാറ ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റി യോഗം ചേര്‍ന്നു

Must Read

കോഴിക്കോട് :തോണിക്കടവ് – കരിയാത്തുംപാറ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റ് കമ്മിറ്റി യോഗം ചേര്‍ന്നു. ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഢിയുടെ സാന്നിധ്യത്തില്‍ കലക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ വിനോദ സഞ്ചാര കേന്ദ്രത്തിലെ ഇത് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു. ഓണത്തോടനുബന്ധിച്ചു നടത്തിയ തോണിക്കാഴ്ച്ച 2022 എന്ന പരിപാടിയുടെ നടപടിക്രമങ്ങളും വരവ് ചെലവ് കണക്കുകളും യോഗം അംഗീകരിച്ചു.

പാറക്കടവിലുള്ള ഗേറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഈ ഗേറ്റിലൂടെയുള്ള പ്രവേശനം സഞ്ചാരികളുടെ സുരക്ഷ കൂടി കണക്കിലെടുത്ത് ഉചിതമായ തീരുമാനമെടുക്കാമെന്ന് അഡ്വ. കെ എം സച്ചിന്‍ ദേവ് എം.എല്‍. എ നിര്‍ദ്ദേശിച്ചു.
ടേക്ക് എ ബ്രേക്ക് പദ്ധതി നവംബറില്‍ തന്നെ പൊതുജനങ്ങള്‍ക്കായി തുറക്കാമെന്ന് ഗ്രാമ പഞ്ചായത്ത് അധികൃതര്‍ ഉറപ്പു നല്‍കി.

തോണിക്കടവില്‍ ഡ്രൈനേജ്, കരിയാത്തും പാറയില്‍ സഞ്ചാരികള്‍ക്കായി റാമ്പ്, വേസ്റ്റ് മാനേജ്‌മെന്റിന് ഇന്‍സിനേറേറ്റര്‍, സുരക്ഷാ ഉപകരണങ്ങള്‍ തുടങ്ങി ഒട്ടേറെ വികസന പദ്ധതികള്‍ക്ക് യോഗം അംഗീകാരം നല്‍കി. പാര്‍ക്കിംഗ് സൗകര്യം വിപുലപെടുത്തുന്നതിനും വരുമാനത്തിന്റെ അഞ്ച് ശതമാനം തുക ഗ്രാമപഞ്ചായത്തിന് നല്‍കാന്‍ ഗവണ്‍മെന്റിനോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു.

കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, ഗ്രാമ പഞ്ചായത്ത് അംഗം അരുണ്‍ ജോസ്, കുറ്റ്യാടി ജലസേചന പദ്ധതി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഗിരീഷ്‌കുമാര്‍, ടൂറിസം മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ വി.ജെ സണ്ണി, അഡ്വ. കെ.എം തോമസ്, കെ. വൈ.ഐ.പി അസ്സി. എക്‌സി. എഞ്ചിനീയര്‍ ഹബി സി എച്ച്, എ. ഇ ഫൈസല്‍. കെ, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img