Monday, December 15, 2025

തൊഴിലുറപ്പ് പദ്ധതി: ഓംബുഡ്സ്മാന്‍ സിറ്റിങ്

Must Read

കോഴിക്കോട്: തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ ഓംബുഡ്സ്മാന്‍ പഞ്ചായത്ത് തലത്തില്‍ സിറ്റിങ് നടത്തി. കഴിഞ്ഞ ആറുമാസത്തിനിടെ ലഭിച്ച അന്‍പതോളം പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 40 എണ്ണം പരിഹരിച്ചതായി തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന്‍ വി.പി സുകുമാരന്‍ പറഞ്ഞു. കോണ്‍ക്രീറ്റ് റോഡ് നിര്‍മാണത്തിലെ അപാകതകള്‍, തൊഴില്‍ ലഭിക്കാത്ത പ്രശ്നങ്ങള്‍, വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയതിനാല്‍ വേതനം ലഭിക്കാത്ത പരാതികള്‍, മസ്റ്റര്‍ റോളുകള്‍ ദുരുപയോഗം ചെയ്തതായുള്ള പരാതികള്‍ എന്നിവയാണ് പ്രധാനമായും ലഭിച്ചത്.
നന്മണ്ട പഞ്ചായത്തിലെ ഒരു തൊഴിലാളിക്ക് രണ്ടു വര്‍ഷമായി ലഭിക്കാതിരുന്ന കൂല നല്‍കാനും ചങ്ങരോത്ത് പഞ്ചായത്തില്‍ രണ്ടു വര്‍ഷം മുമ്പ് നിര്‍മിച്ച കിണറിന്റെ ആനുകൂല്യം നല്‍കാനും തീരുമാനമായി. പൂനൂര്‍പുഴ സംരക്ഷിക്കാന്‍ കുന്ദമംഗലം, മാവൂര്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img