Monday, December 15, 2025

തെളിവ് നശിപ്പിക്കുമെന്ന് ആശങ്ക, വിജയ്ബാബുവിനെതിരേ യുവനടി സുപ്രിം കോടതിയെ സമീപിച്ചു

Must Read

കൊച്ചി: വിജയ്ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരേ യുവനടി സുപ്രിം കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യം ലഭിച്ചശേഷം മാത്രം വിദേശത്തുനിന്നും ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ നിര്‍മ്മാതാവും നടനുമായ വിജയ്ബാബു നിയമത്തെ വെല്ലുവിളിക്കുകയാണെന്ന് യുവനടി സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലില്‍ വ്യക്തമാക്കി. അതുകൊണ്ട് വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നും നടി ആവശ്യപ്പെടുന്നു. അഭിഭാഷകനായ രാകേന്ദ് ബസന്ദാണ് നടിയ്ക്ക് വേണ്ടി അപ്പീല്‍ ഫയല്‍ ചെയ്തത്.

ജാമ്യത്തിലിറങ്ങിയ പ്രതി തെളിവുകള്‍ നശിപ്പിക്കാനിടയുണ്ടെന്ന് ആശങ്കയുണ്ടെന്നും യുവനടി അപ്പീലില്‍ പറയുന്നു. വിജയ് ബാബു വിദേശത്തിരുന്ന് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഫയല്‍ ചെയ്തത് തെറ്റാണെന്നാണ് നടി അറിയിച്ചത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

എറണാകുളം ടൗണ്‍ പൊലീസും നടന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനെതിരെ കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. കേസന്വേഷണത്തില്‍ നിന്നും മനപൂര്‍വം ഒളിച്ചോടാനാണ് വിജയ് ബാബു വിദേശത്തേക്ക് കടന്നതെന്ന് നടി ഹര്‍ജിയില്‍ പറയുന്നു. സുപ്രീംകോടതി അവധിക്കാല ബെഞ്ച് അപ്പീല്‍ ലിസ്റ്റ് ചെയ്യാന്‍ യുവനടിയുടെയും സര്‍ക്കാരിന്റെയും അഭിഭാഷകര്‍ രജിസ്ട്രാര്‍ക്ക് കത്ത് നല്‍കും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img