മുക്കം നഗരസഭയില്‍ തെരുവ് നായകള്‍ക്ക് വാക്സിന്‍ നല്‍കി. മുക്കം നഗരസഭയും മുക്കം റോട്ടറി ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് തെരുവ് നായകള്‍ക്ക് വാക്സിന്‍ നല്‍കുന്നത്.
നഗരസഭയിലെ എല്ലാ തെരുവ് നായകള്‍ക്കും വാക്സിന്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രത്യേക പരിശീലനം ലഭിച്ച ക്യാച്ചര്‍മാരാണ് നായകളെ പിടിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കും. പേവിഷ ബാധക്കെതിരെയുള്ള വാക്സിനാണ് ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. വളര്‍ത്തു നായകള്‍ക്ക് മുക്കം മൃഗാശുപത്രിയില്‍ വാക്സിന്‍ നല്‍കി വരുന്നുണ്ട്.
നഗരസഭാ ചെയര്‍മാന്‍ പി.ടി ബാബുവിന്റെ നേതൃത്വത്തില്‍ മുക്കം ടൗണിലാണ് വാക്സിന്‍ നല്‍കുന്നതിന് തുടക്കമായത്. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഡോ. നീന കുമാര്‍, ഡോ. ജയതിലക്, കെ.പിഅനില്‍കുമാര്‍, ഡോ. മനോജ്, സിബി മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



