കണ്ണൂര്‍: ഇരിട്ടിയില്‍ തെരുവുനായ്ക്കള്‍ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്. ഇരിട്ടി നേരമ്പോക്ക് റോഡില്‍ വച്ചാണ് അപകടം.ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയില്‍ പോവുകയായിരുന്ന ആര്യങ്കോട് സ്വദേശികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് മറിഞ്ഞത്. കുറുകേ തെരുവുനായ്ക്കള്‍ ചാടിയനെ തുടര്‍ന്ന് ഓട്ടോറിക്ഷ വെട്ടിച്ചപ്പോള്‍ സമീപത്തെ കടയുടെ ഭിത്തിയില്‍ ഇടിച്ച ശേഷം മറയുകയായിരുന്നു.ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന ആര്യങ്കോട് സ്വദേശി ഓട്ടോറിക്ഷ ഡ്രൈവര്‍ കെ ടി തോമസ്, ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന ചെല്ലമ്മ, മോളി, രമ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.



