Saturday, December 13, 2025

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് : മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലയില്‍

Must Read
ചിത്രം :ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകള്‍ സൂക്ഷിക്കുന്നതിനായി കാക്കനാട് സിവില്‍ സ്റ്റേഷനില്‍ നിര്‍മ്മിച്ച ഇലക്ഷന്‍ വെയര്‍ ഹൗസ് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ നിര്‍വഹിക്കുന്നു. ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക് ഉള്‍പ്പെടെയുള്ളവര്‍ സമീപം.

കൊച്ചി : തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ ജില്ലയിലെത്തി. വെള്ളിയാഴ്ച തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന വിവിധ ഔദ്യോഗിക യോഗങ്ങളില്‍ അദ്ദേഹം പങ്കെടുത്തു. വോട്ടെണ്ണല്‍ കേന്ദ്രമായ എറണാകുളം മഹാരാജാസ് കോളേജ് ലൈബ്രറി ഹാളും വിവിധ പോളിംഗ് സ്റ്റേഷനുകളും സന്ദര്‍ശിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് നിരീക്ഷകരായ ഗിരീഷ് ശര്‍മ്മ, ആര്‍.ആര്‍.എന്‍ ശുക്ല എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി.ഇന്ന്
ശനിയാഴ്ച രാവിലെ 10.30 ന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്നതിനായി കളക്ടറേറ്റ് വളപ്പില്‍ സജ്ജമാക്കിയിട്ടുള്ള വെയര്‍ ഹൗസിന്റെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചു
എറണാകുളം ഗസ്റ്റ് ഹൗസില്‍ കളക്ടര്‍ ജാഫര്‍ മാലിക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ സ്വീകരിച്ചു. തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് വരണാധികാരിയായ വിധു.എ. മേനോനുമായി കൂടിക്കാഴ്ച നടത്തി. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍ വരണാധികാരി വിശദീകരിച്ചു.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സുരക്ഷാ സേനകളുടെ മേധാവികളുമായി നടത്തിയ യോഗത്തിലും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പങ്കെടുത്തു. പിന്നീട് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായ എറണാകുളം മഹാരാജാസ് കോളേജ് ലൈബ്രറി കെട്ടിടം സന്ദര്‍ശിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്‌ട്രോങ്ങ് റൂം, പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള വിതരണ-സ്വീകരണ കേന്ദ്രം എന്നിവയും ഇവിടെയാണ് സജ്ജീകരിച്ചിരിക്കുന്നത്.
തൈക്കൂടം സെന്റ് അഗസ്റ്റിന്‍ സ്‌കൂള്‍ , വൈറ്റില ടോക്ക് എച്ച് സ്‌കൂള്‍ , വെണ്ണല ഗവ: ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ പോളിംഗ് ബൂത്തുകളും സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തി. വൈകീട്ട് നടന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലും അദ്ദേഹം പങ്കെടുത്തു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ ജാഫര്‍ മാലികും റിട്ടേണിംഗ് ഓഫീസര്‍ വിധു എ മേനോനും അനുഗമിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img