കാസര്‍കോട്:ലോക പരിസ്ഥിതി ദിനത്തില്‍ തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത്
കവ്വായി കായല്‍ത്തീരത്ത് വെള്ളാപ്പില്‍ കണ്ടല്‍ തുരുത്ത് ഒരുക്കി.
പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതി തൊഴിലുറപ്പ് തൊഴിലാളികളുടെയും തൃക്കരിപ്പൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ്.പി.സി യൂണിറ്റിന്റെയും സഹകരണത്തോടെയാണ് 400 കണ്ടല്‍ ചെടികള്‍ നട്ടത്.
പഞ്ചായത്ത് പ്രസിഡണ്ട് സത്താര്‍ വടക്കുമ്പാട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
വൈസ് പ്രസിഡണ്ട് ഇ.എം.ആനന്ദവല്ലി അദ്ധ്യക്ഷത വഹിച്ചു.



