തിരൂര്‍: മയക്കുമരുന്ന് വില്പന നടത്തുന്ന മൂന്നംഗസംഘത്തെ തിരൂര്‍ പോലീസ് പിടികൂടി. ചമ്രവട്ടം നക്കിയത്ത് ബഷീര്‍ (37), തെക്കഞ്ചേരി സുധീഷ് (32), മുളക്കല്‍ ശൈലേഷ് (27) എന്നിവരെയാണ് കാറില്‍ മയക്കുമരുന്ന് കടത്തവേ താഴെപ്പാലത്ത് തിരൂര്‍ സി.ഐ. ജിജോയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്.
ഇവരില്‍നിന്നും ഒന്‍പത് ഗ്രാം എം.ഡി.എം.എ.യും 25 ചെറു പായ്ക്കറ്റുകളിലായി ബ്രൗണ്‍ഷുഗറും പിടിച്ചെടുത്തു.ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടെത്തിച്ച മയക്കുമരുന്നുമായി വരുംവഴിയാണ് പ്രതികള്‍ പിടിയിലായത്.
ഇതിനിടെ താനൂരില്‍ മാരക ലഹരിമരുന്നായ ഹാഷിഷ് ഓയിലുമായി മൂന്നുപേര്‍ അറസ്റ്റിലായി. വെന്നിയൂര്‍ ചാലാട് നെല്ലൂര്‍ പുത്തന്‍ വീട്ടില്‍ ഷംസിയാദ് (24), വലക്കുളം വടക്കന്‍വീട്ടില്‍ മുര്‍ഷിദ് (24), വലിയപറമ്പില്‍ അബ്ദുള്ള സമീര്‍ (26) എന്നിവരാണ് താനൂര്‍ ബസ്സ്റ്റാന്‍ഡ് പരിസരത്തുവെച്ച്, 1.0962 കിലോഗ്രാം ഹാഷിഷ് ഓയിലുമായി പിടിയിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.



