Monday, December 15, 2025

തിരുവനന്തപുരത്ത് കടലില്‍ കാണാതായ 2 യുവാക്കളുടെ മൃതദേഹം കണ്ടെത്തി

Must Read

തിരുവനന്തപുരം:ക്രിസ്മസ് ആഘോഷത്തിനിടെ കടലില്‍ കുളിക്കുമ്പോള്‍ കാണാതായ 2 പേരുടെ മൃതദേഹം കണ്ടെത്തി. കണിയാപുരം സ്വദേശികളായ ശ്രേയസ് (17), സാജിദ് (19) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ പെരുമാതുറ, പുതുക്കുറിച്ചി എന്നിവിടങ്ങളില്‍നിന്നാണു മൃതദേഹം കണ്ടെത്തിയത്. പുത്തന്‍തോപ്പില്‍ നിന്നാണ് ഇവരെ കാണാതായത്.

ക്രിസ്മസ് ദിനത്തില്‍ വൈകിട്ടോടെയായിരുന്നു അപകടം. തിരയില്‍പ്പെട്ട സാജിദിനെ രക്ഷിക്കുന്നതിനിടെയാണ് ശ്രേയസ് ഒഴുക്കില്‍പ്പെട്ടത്. ഉടനെ കോസ്റ്റല്‍ പൊലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ തിരച്ചില്‍ ദുഷ്‌കരമായിരുന്നു. അഞ്ചുതെങ്ങ് മാമ്പള്ളിയില്‍ കാണാതായ സാജന്‍ ആന്റണി (34)യുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ വെട്ടൂരില്‍നിന്നാണു കണ്ടെത്തിയത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img