തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് പൂനെയിലേക്ക് ഇന്‍ഡിഗോ പുതിയ സര്‍വീസ് ആരംഭിക്കുന്നു. ഒക്ടോബര്‍ ഒന്നുമുതല്‍ നോണ്‍ സ്റ്റോപ്പ് സര്‍വീസാണ് ആരംഭിക്കുന്നത്. പുലര്‍ച്ചെ 2.05ന് പൂനെയില്‍ നിന്ന് തിരിക്കുന്ന വിമാനം 4.15ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരത്ത് നിന്ന് രാത്രി 11.45നാണ് സര്‍വീസ്. പുലര്‍ച്ചെ 1.35ന് പൂനെയിലെത്തും. ഞായറാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് സര്‍വീസുകളുണ്ടാവും.



