മസ്‌കറ്റ്: വിമര്‍ശനങ്ങള്‍ കേട്ട് താന്‍ പാര്‍ട്ടി വിട്ടുപോകുമെന്ന് ആരും കരുതേണ്ടന്നും ഉത്തരവാദിത്തം നിറവേറ്റി മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നും മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. ലീഗ് യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനത്തിനെതിരെയാണ് ഷാജിയുടെ പ്രതികരണം.
എന്റെ പാര്‍ട്ടി എന്നെ വിമര്‍ശിച്ചാല്‍, എന്നെ തിരുത്തിയാല്‍, അതല്ല ശരിയെന്നു പറഞ്ഞാല്‍ അതില്‍ മനംനൊന്ത് ശത്രു പാളയത്തില്‍ ഞാന്‍ അഭയം പ്രാപിക്കുമെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ പോരാളിയുടെ സമരവും ജീവിതവും മരണവും യുദ്ധഭൂമിയില്‍ത്തന്നെ ആയിരിക്കും. അല്ലാതെ ശത്രുവിന്റെ കൂടാരത്തിന്റെ ചായ്പ്പിലാകില്ല. മുസ്ലിം ലീഗിനുള്ളില്‍ വിമര്‍ശനമൊക്കെയുണ്ട് എന്ന് അംഗീകരിച്ചതില്‍ സന്തോഷമുണ്ട്. കെ എം ഷാജി പറഞ്ഞു. മസ്‌കറ്റില്‍ കെഎംസിസി സംഘടിപ്പിച്ച പരിപാടിയിലാണ് പാര്‍ട്ടിക്കുള്ളില്‍ തനിക്കെതിരെ വിമര്‍ശനമുണ്ടായതായതിനെതിരെ ഷാജി പ്രതികരിച്ചത്.
മലപ്പുറത്ത് നടന്ന മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് പ്രധാന നേതാക്കള്‍ ഷാജിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. കെ.എം. ഷാജി തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തില്‍ പൊതുവേദികളില്‍ പ്രസംഗിക്കുന്നുവെന്നും എം.എ. യൂസഫലി അടക്കമുള്ളവരെ അപമാനിക്കാന്‍ ശ്രമിച്ചെന്നും ആക്ഷേപമുയര്‍ന്നു.



