Tuesday, January 20, 2026

തര്‍ക്കഭൂമിയില്‍ അനധികൃതമായി നടപ്പാത വെട്ടിയതായി പരാതി

Must Read

കോഴിക്കോട്: കോടതിയില്‍ കേസ് നിലവിലുള്ള ഭൂമിയിലൂടെ നടപ്പാത നിര്‍മിക്കാന്‍ മെഡിക്കല്‍ കോളജ് സി.ഐ ബെന്നി ലാലു ഒത്താശ ചെയ്തതായി പരാതി. മെഡിക്കല്‍ കോളജിന് സമീപം വാട്ടര്‍ അതോറിറ്റി ജീവനക്കാരനായ സി.പി സദാനന്ദന്റെ നാലു സെന്റ് ഭൂമിയിലൂടെ തൊട്ടടുത്ത കെയര്‍ഹോം എന്ന സ്ഥാപനം നടത്തുന്നവരാണ് നാല് ഫൂട്ട് വഴി നിര്‍മിച്ചത്. 15 വര്‍ഷം മുമ്പ് ഹൗസിങ് ബോര്‍ഡില്‍ നിന്ന് വാങ്ങിയതാണ് സ്ഥലം. കൃത്രിമ രേഖ ചമച്ച് കെയര്‍ഹോം നടത്തിപ്പുകാര്‍ വഴി അവകാശപ്പെടുകയായിരുന്നു. കോടതിയില്‍ വ്യാജപ്രമാണങ്ങള്‍ കാണിച്ച് വഴിക്ക് അനുവാദം തേടുകയായിരുന്നുവെന്ന് സദാനന്ദന്‍ കുറ്റപ്പെടുത്തി. കോടതി വഴി വെട്ടുന്നതിന് അനുവാദം നല്‍കിയ കേസില്‍ സദാനന്ദന്‍ അപ്പീല്‍ പോയിട്ടുണ്ട്. സിവില്‍കേസ് കോടതിയില്‍ നിലനില്‍ക്കുകയാണ്. അതിനിടെയാണ് മെഡിക്കല്‍ കോളജ് സി.ഐയുടെ സഹായത്തോടെ ഏതാനും ദിവസം മുമ്പ് വഴിവെട്ടിയത്. ഇതിനെ ചോദ്യം ചെയ്ത സദാനന്ദനെയും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളെയും സി.ഐ തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പറയുന്നു. 2019ലാണ് സംഭവങ്ങളുടെ തുടക്കം. അന്ന് സി.ഐ ആയിരുന്ന മൂസ വള്ളിക്കാടന്‍ കോടതിയില്‍ കേസ് ഉള്ളതിനാല്‍ തര്‍ക്കഭൂമിയില്‍ നിര്‍മാണപ്രവര്‍ത്തനം നടത്താനോ വഴി നിര്‍മിക്കാനോ പാടില്ലെന്ന് ഇരുകക്ഷികളോടും പറഞ്ഞിരുന്നു. സാക്ഷ്യപത്രവും തയാറാക്കിയിരുന്നു.

സദാനന്ദന്റെ സ്ഥലത്തു കൂടി കെയര്‍ഹോം അധികൃതര്‍ നിര്‍മിച്ച നടപ്പാത

എന്നാല്‍ ഇപ്പോഴത്തെ സി.ഐ അത് മുഖവിലക്കെടുക്കാതെ വഴി നിര്‍മിക്കാന്‍ ഏകപക്ഷീയമായി അനുവാദം നല്‍കിയിരിക്കുകയാണ്. 2020ല്‍ ഭൂമി കയ്യേറി മതില്‍ നിര്‍മിക്കാന്‍ കെയര്‍ഹോം അധികൃതര്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ ഇടപെട്ട് തടയുകയായിരുന്നു. തുടര്‍ന്നാണ് അന്നത്തെ സി.ഐ മൂസ വള്ളിക്കാടന്‍ ഇടപെട്ടത്.
കെയര്‍ഹോമിന്റെ മുന്‍വശത്തേക്ക് മെയിന്‍ റോഡില്‍ നിന്ന് വഴി ഉണ്ടായിരിക്കേ, പിന്‍വശത്ത് കൂടി നാലു ഫൂട്ട് വഴി വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് സദാനന്ദന്‍ പറയുന്നു. കെയര്‍ഹോമിലെ മലിനജലം ഒഴുക്കികളയാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ആരോപണമുണ്ട്. സിവില്‍കേസുകളില്‍ പൊലീസ് ഇടപെടരുതെന്ന നിയമം നിലനില്‍ക്കെയാണ് സി.ഐ ഏകപക്ഷീയമായി വഴി നിര്‍മിക്കാന്‍ സഹായം ചെയ്തത്. ഇതിനെതിരെ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും ഉത്തരമേഖലാ ഐ.ജിക്കും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്കും സദാനന്ദന്‍ പരാതി നല്‍കി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img