Tuesday, January 20, 2026

തമിഴ് സിനിമാ നിര്‍മാതാക്കളെ ലക്ഷ്യമിട്ട് ആദായനികുതി വകുപ്പിന്റെ മിന്നല്‍ പരിശോധന

Must Read

ചെന്നൈ: തമിഴ്നാട്ടില്‍ വിവിധ സിനിമാ നിര്‍മാതാക്കളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. തമിഴ് സിനിമയിലെ പ്രമുഖ നിര്‍മാതാക്കളും വിതരണക്കാരുമായ എസ്.ആര്‍. പ്രഭു, കലെയ്പുലി താണു, അന്‍പുചെഴിയാന്‍, ജ്ഞാനവേല്‍ രാജ തുടങ്ങിയവരുമായി ബന്ധപ്പെട്ട 40ലേറെ കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ചൊവ്വാഴ്ച രാവിലെ ആറുമണി മുതല്‍ ഇവരുടെ ഓഫീസുകളിലും വീടുകളിലും ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്.
നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ടാണ് ആദായനികുതി വകുപ്പ് മിന്നല്‍ പരിശോധന നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. അന്‍പുചെഴിയാന്റെ നുങ്കമ്പാക്കത്തെ വീട്ടില്‍ പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ എത്തിയത്. ചെന്നൈയ്ക്ക് പുറമേ മധുരയിലെ വിവിധ കേന്ദ്രങ്ങളിലും ഒരേസമയം പരിശോധന നടക്കുന്നുണ്ട്.

അന്‍പുചെഴിയന്റെ വീട്ടിലും മധുരയിലും ചെന്നൈയിലുമുള്ള ഗോപുരം സിനിമാ ഓഫിസുകളിലും റെയ്ഡ് നടക്കുന്നു. ഇതു മൂന്നാം തവണയാണ് അന്‍പുചെഴിയന്‍ ഐടി വകുപ്പിന്റെ റെയ്ഡിനു വിധേയനാകുന്നത്. നേരത്തേ 2020 ഫെബ്രുവരിയില്‍ വിജയ് നായകനായ ബിഗില്‍ സിനിമയുടെ റിലീസിനു പിന്നാലെ അന്‍പുചെഴിയന്റെ ചെന്നൈയിലെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. അന്ന് 65 കോടി രൂപ അവിടെനിന്നു കണ്ടെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ്യും നിര്‍മാതാവ് കലാപതി അഗോരവും ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തില്‍പ്പെട്ടിരുന്നു.
അതേസമയം, വന്‍തോതില്‍ പലിശയ്ക്ക് പണം കടം കൊടുക്കുന്നയാളാണ് അന്‍പുചെഴിയനെന്ന് ആരോപണമുണ്ട്. 2017 നവംബറില്‍ അശോക് കുമാറെന്ന നിര്‍മാതാവ് ആത്മഹത്യ ചെയ്തതിനു പിന്നില്‍ അന്‍പുചെഴിയനില്‍നിന്നു കടംവാങ്ങിയ പണം തിരികെ നല്‍കാന്‍ കഴിയാത്തതിനാലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img