മംഗളൂരു: അടുത്ത ഡൽഹി റിപ്പബ്ലിക് ദിന പരേഡിൽ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മുൻനിറുത്തിയുള്ള കേരള സർക്കാർ നിശ്ചല ദൃശ്യത്തിന് അനുമതി നിഷേധിക്കുന്ന കേന്ദ്ര സർക്കാർ സമീപനത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മംഗളൂരു ടൗണിൽ പ്രകടനം നടത്തി.ഇന്നലെ കേന്ദ്ര നിലപാടിനെതിരെ വാർത്ത സമ്മേളനം നടത്തിയ കോൺഗ്രസ് നേതാക്കൾ പ്രകടനത്തിൽ പങ്കെടുക്കാത്തതിനെ പ്രവർത്തകർ ചോദ്യം ചെയ്തതിനെത്തുടർന്ന് ഡി.സി.സി ഓഫീസിൽ സംഘർഷമുണ്ടായി.
ശ്രീനാരായണ ഗുരു സ്ഥാപിച്ച കുദ്രോളി ഗോകർണനാഥ ക്ഷേത്രം പരിസരത്ത് മുൻ ഉപമുഖ്യമന്ത്രി ഡോ.ഡി.പരമേശ്വര ഉദ്ഘാടനം ചെയ്തു.
ഐവൻ ഡിസൂസ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ലുഖ്മാൻ ബണ്ട്വാൾ എന്നിവർ നേതൃത്വം നൽകി.
ഡി.സി.സി ഓഫീസിൽ ഗുരു ടാബ്ലോ പ്രശ്നം ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ മുൻ മന്ത്രി ബി.രമാനാഥ റൈ,യു.ടി.ഖാദർ എംഎൽഎ,ഡി.സി.സി പ്രസിഡണ്ട് ഹരിഷ് കുമാർ, ജില്ലാ മഹിള കോൺഗ്രസ് പ്രസിഡണ്ട് ഷാലെറ്റ് പിന്റോ, മഞ്ചുനാഥ ഭണ്ഡാരി എം.എൽ.സി എന്നിവരുണ്ടായിരുന്നു.






