Monday, December 15, 2025

ഡോ. പി സുരേഷിന് മുണ്ടശേരി പുരസ്‌കാരം

Must Read

അധ്യാപകരുടെ സാഹിത്യ അഭിരുചിക്കുള്ള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ 2020 ലെ പ്രഫ. ജോസഫ് മുണ്ടശേരി സ്മാരക സാഹിത്യ പുരസ്‌കാരം എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. പി സുരേഷിന്.
വൈജ്ഞാനിക സാഹിത്യത്തിലാണ് തലശ്ശേരി പാലയാട് എച്ച്.എസ്.എസ്.ടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപനായ ഡോ.പി. സുരേഷ് രചിച്ച ‘പുഴയുടെ ഏറ്റവും താഴെയുള്ള കടവ്’ എന്ന കൃതിക്കാണു പുരസ്‌കാരം. കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി സ്വദേശിയാണ്.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ചെയര്‍മാനായ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. 10,000 രൂപയും പ്രശസ്തി പത്രവും ശില്പവും ആണ് അവാര്‍ഡ്.
സംസ്ഥാന പാഠപുസ്തക നിര്‍മ്മാണ സമിതി അംഗമായിരുന്നു. ആലിലയും നെല്‍ക്കതിരും : സച്ചിദാനന്ദന്റെ സഞ്ചാരപഥങ്ങള്‍, ഭാവിയുടെ പുസ്തകം, മലയാളം : ദേശവും സ്വത്വവും, കടമ്മനിട്ട രാമകൃഷ്ണന്‍, നോക്കി നില്‍ക്കേ വളര്‍ന്ന പൂമരങ്ങള്‍, വെറ്റിലത്തരി പുരണ്ട ഓര്‍മ്മകള്‍,മതം വേണ്ട മനുഷ്യന്: സഹോദരന്‍ ,കവിത പൂക്കും കാലം, മലയാള സാഹിത്യ ചരിത്രം കുട്ടികള്‍ക്ക എന്നിവയാണു കൃതികള്‍.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img