Friday, January 16, 2026

ഡി.എ കുടിശ്ശിക വിതരണം ചെയ്യണം

Must Read

കോഴിക്കോട്: സംസ്ഥാന ജീവനക്കാര്‍ക്ക് കുടിശ്ശികയുള്ള ഡി.എ ഉടന്‍ വിതരണം ചെയ്യണമെന്നും ലീവ് സറണ്ടര്‍ പുനസ്ഥാപിക്കണമെന്നും കേരള പ്രൈവറ്റ് കോളേജ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് ഫെഡറേഷന്‍ ഉത്തരമേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.

എയ്ഡഡ് കോളേജ് ജീവനക്കാരുടെ സ്റ്റാഫ് പാറ്റേണ്‍ കാലോചിതമായി പരിഷ്‌കരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഡിസംബര്‍ 9, 10 തിയ്യതികളില്‍ എടപ്പള്ളി തൃക്കാക്കരയില്‍ നടക്കുന്നു 65-ആം സംസ്ഥാന സമ്മേളനം വിജയിപ്പിക്കാനും തീരുമാനിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ചേര്‍ന്ന യോഗത്തില്‍ മേഖല പ്രസിഡന്റ് പ്രമോദ് കുമാര്‍ പി അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി കെ പി നജീബ്, ട്രഷറര്‍ പി ബിജു കുര്യാക്കോസ്, ജില്ലാ പ്രസിഡണ്ട് പി അമീന്‍, സെക്രട്ടറി പ്രവീണ്‍കുമാര്‍ സംസാരിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img