Saturday, November 15, 2025

ടൗണ്‍ഹാള്‍ ബോര്‍ഡില്‍ ഉര്‍ദുവും:ഭട്കലില്‍ കലാപം ഉയര്‍ത്തി ബി.ജെ.പി എം.എല്‍.എ നാളെ അടിയന്തര കൗണ്‍സില്‍ യോഗം

Must Read

സൂപ്പി വാണിമേല്‍

മംഗളൂരു:ഭട്കല്‍ നഗരസഭ ടൗണ്‍ഹാള്‍ ബോര്‍ഡില്‍ ഉര്‍ദുവും ഉള്‍പ്പെടുത്തിയതിന് എതിരെ ബി.ജെ.പി നേതാവായ മണ്ഡലം എം.എല്‍.എ സുനില്‍ നായ്കിന്റെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം.ടൗണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ എന്ന് കന്നടയിലും ഇംഗ്ലീഷിലും എഴുതിയതിന് താഴെയാണ് ഉര്‍ദു.സംഘ്പരിവാര്‍ സംഘടനകളെ അണിനിരത്തി ടൗണ്‍ഹാളിന് മുന്നില്‍ പ്രതിഷേധ മുദ്രാവാക്യം മുഴക്കാന്‍ നിര്‍ദേശം നല്‍കിയ എം.എല്‍.എ രണ്ടു ദിവസത്തിനകം ഉര്‍ദു എഴുത്ത് മാറ്റിയില്ലെങ്കില്‍ താന്‍ നേരിട്ട് പ്രക്ഷോഭത്തിനിറങ്ങുമെന്ന് അറിയിച്ചു. മൂന്നാമതൊരു ഭാഷ അനുവദനീയമാണെന്ന് നഗരസഭ പ്രസിഡണ്ട് പര്‍വേസ് കാശിംജി പറഞ്ഞു.

സുനില്‍ നായിക് എം. എല്‍. എ
ഭട്കല്‍ നഗരസഭ പ്രസിഡണ്ട് പര്‍വേസ് കാശിംജി

എം.എല്‍.എയുടെ ഭീഷണിക്ക് വഴങ്ങി ഉര്‍ദു നീക്കം ചെയ്യാന്‍ നഗരസഭ സെക്രട്ടറി സുരേഷ് സന്നദ്ധമായതോടെ ഭട്കല്‍ മുസ്ലിം യൂത്ത് ഫെഡറേഷന്‍,മജ്‌ലിസെ ഇസ്ലാഹ് തന്‍സീം എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ ഉര്‍ദുവിന് വേണ്ടിയും ശബ്ദമുയര്‍ന്നു.
ഉര്‍ദു ഭാഷക്കാര്‍ ഏറെയുള്ള ഭട്കലില്‍ അനിവാര്യത ബോധ്യപ്പെട്ടാണ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയതെന്ന് നഗരസഭ പ്രസിഡണ്ട് പര്‍വേസ് കാശിംജി വ്യക്തമാക്കി.മൂന്നാം ഭാഷ ഉപയോഗം അനുവദനീയമാണ്.കലബുറുഗി നഗരസഭ കന്നടക്കും ഇംഗ്ലീഷിനും പുറമെ ഉര്‍ദു ഉപയോഗിച്ചതായി കാണാം.ആളുകള്‍ക്ക് മനസ്സിലാവാനാണ് ബോര്‍ഡുകള്‍.ആരെങ്കിലും ഭീഷണിപ്പെടുത്തിയാല്‍ നീക്കം ചെയ്യില്ല.വെള്ളിയാഴ്ച ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക കൗണ്‍സില്‍ യോഗം വിളിച്ചിട്ടുണ്ട്.ഉര്‍ദു നിലനിര്‍ത്താന്‍ ആവശ്യപ്പെടുന്ന പ്രമേയം യോഗം പാസ്സാക്കി ഉത്തര കന്നട ജില്ല ഡെപ്യൂട്ടി കമ്മീഷണര്‍ മുല്ലയ് മുഹിലന് അയക്കും.അദ്ദേഹമാണ് തീരുമാനം എടുക്കേണ്ടത്.നിയമത്തിന്റെ വഴിയിലൂടെയും നീങ്ങുമെന്ന് പ്രസിഡണ്ട് അറിയിച്ചു.ടൗണ്‍ഹാള്‍ നവീകരണം നടത്തിയതിനെത്തുടര്‍ന്നാണ് പുതിയ ബോര്‍ഡ് സ്ഥാപിച്ചത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img