Friday, January 16, 2026

ടോള്‍ ബൂത്തിനെതിരെ നാളെ പ്രക്ഷോഭം

Must Read


സമരസമിതി നേതാക്കള്‍ക്ക് അര്‍ധരാത്രി
നോട്ടീസ് നല്‍കിയതില്‍ പ്രതിഷേധം

മംഗളൂരു: സൂറത്ത്കല്‍ ടോള്‍ ബൂത്ത് നിറുത്തലാക്കണം എന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച സമരസമിതി മാര്‍ച്ച് നടത്തും.എട്ട് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ബൂത്ത് വഴി ഇതിനകം 400 കോടി രൂപ ചുങ്കം പിരിച്ചെടുത്ത നിര്‍മ്മാണ കമ്പനിക്കെതിരെ സുപ്രീം കോടതി വിധിച്ചിട്ടും പിരിവ് തുടരുകയാണ്.


നാളെ സമരം നയിക്കേണ്ട കോണ്‍ഗ്രസ് നേതാവും മംഗളൂരു കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ പ്രതിഭ കുളൈ,സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡണ്ടുമായ മുനീര്‍ കാട്ടിപ്പള്ള തുടങ്ങിയ നേതാക്കളുടെ വീടുകളില്‍ അര്‍ധരാത്രി നോട്ടീസ് നല്‍കിയ പൊലീസ് നടപടി വലിയ പ്രതിഷേധത്തിനിടയാക്കി.ടൂള്‍ബൂത്ത് സമരം ഉപേക്ഷിക്കുന്നത് സംബന്ധിച്ച് സംസാരിക്കാന്‍ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ മുമ്പാകെ ഹാജരാവാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്.പൊലീസ് നടപടിയില്‍ പ്രതിഭ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പ്രതിഷേധിച്ചു.

താന്‍ വീട്ടില്‍ ഇല്ലാത്ത രാത്രി 11.45നാണ് സൂറത്ത്കല്‍ സ്റ്റേഷനിലെ അഞ്ച് പൊലീസുകാര്‍ നോട്ടീസുമായി എത്തിയത് എന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലാവുന്നത്.74വയസ്സുള്ള ഭര്‍തൃമാതാവ് അസമയത്ത് പൊലീസ് സംഘത്തെ കണ്ട് ഭയന്നു.നട്ടപ്പാതിര നേരത്താണോ വനിത പൊതുപ്രവര്‍ത്തകയുടെ വീട്ടില്‍ നോട്ടീസുമായി കയറേണ്ടത് എന്ന് പ്രതിഭ ആരാഞ്ഞു.

തന്റേയും പ്രതിഭ കുളൈ,ബി.കെ.ഇംതിയാസ്, രാഘവേന്ദ്ര റാവു തുടങ്ങിയവരുടേയും വീടുകളില്‍ അര്‍ധരാത്രിയാണ് പൊലീസ് നോട്ടീസുമായി കയറിയതെന്ന് മുനീര്‍ കാട്ടിപ്പള്ള പറഞ്ഞു.ഇത് ഏത് തരം ജനാധിപത്യമാണെന്ന് മനസ്സിലാവുന്നില്ല.മംഗളൂറുവിലെ ബിജെപി എംഎല്‍എമാരായ ഭരത് ഷെട്ടി,ഉമാകാന്ത് കൊട്ട്യന്‍,വേദവ്യാസ് കാമത്ത് എന്നിവര്‍ക്ക് ഈ വിഷയത്തില്‍ എന്താണ് പറയാനുള്ളത് എന്നറിയേണ്ടതുണ്ട്.പൊലീസ് നടപടിയില്‍ വിവിധ സംഘടനാ പ്രതിനിധികള്‍ തിങ്കളാഴ്ച വൈകുന്നേരം മംഗളൂരുവില്‍ പ്രതിഷേധിച്ചു.ഐവന്‍ഡിസൂസ,എം.ജി.ഹെഗ്‌ഡെ എന്നിവര്‍ പ്രസംഗിച്ചു.

പൊതുപ്രവര്‍ത്തകര്‍ക്ക് അര്‍ധരാത്രി നോട്ടീസ് നല്‍കി ജനകീയ പ്രക്ഷോഭം തടയാന്‍ കൂട്ടുനിന്ന മംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ എന്‍.ശശികുമാറിനെ സസ്‌പെന്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് ഐവന്‍ ഡിസൂസ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img