Monday, December 15, 2025

‘ടിയാനെ കണ്ടുകിട്ടുന്നവര്‍ ബന്ധപ്പെടുക’; പൊലീസ് ബാരിക്കേഡില്‍ യൂത്ത്ലീഗിന്റെ പിണറായി ലുക്ക്ഔട്ട് നോട്ടീസ്

Must Read

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ വിവാദമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ലുക്ക്ഔട്ട് നോട്ടീസുമായി യൂത്ത് ലീഗ്. മുഖ്യമന്ത്രിയുടെ ചിത്രവും വിവരണങ്ങളും ഉള്ള ലുക്ക്ഔട്ട് നോട്ടീസ് കൊച്ചിയില്‍ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് ബാരിക്കേഡില്‍ വരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഒട്ടിച്ചു.
ചിത്രത്തില്‍ കാണുന്ന കണ്ണൂര്‍ പിണറായി സ്വദേശിയായ വിജയന്‍, 77 വയസ് മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ച് വരികെ ഓഫീസിനെയും സ്റ്റാഫുകളെയും ദുരുപയോ?ഗം ചെയ്ത് സ്വര്‍ണം കടത്തുകയും വിദേശത്തേക്ക് പണം കടത്തിയതായും ആരോപണം ഉയര്‍ന്നിട്ടുണ്ട് എന്നാണ് ലുക്ക്ഔട്ട് നോട്ടീസില്‍ എഴുതിയിരിക്കുന്നത്. തൃക്കാക്കര തെരഞ്ഞെടുപ്പ് കഴിഞ്ഞത് മുതല്‍ പ്രതികരണശേഷി നഷ്ടപ്പെട്ട ടിയാനെ കണ്ടു കിട്ടുന്നവര്‍ ബന്ധപ്പെടണമെന്നും നോട്ടീസില്‍ പറഞ്ഞിട്ടുണ്ട്. ഡിജിപി, എകെജി സെന്റര്‍, കൈരളി ടിവി എന്നിവിടങ്ങളിലെ നമ്പറാണ് ബന്ധപ്പെടാനായി നല്‍കിയിരിക്കുന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img