തിരുവനന്തപുരം: ടി പി വധക്കേസ് അന്വേഷണത്തില്‍ വിമര്‍ശനവുമായി കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ടി പി കേസില്‍ നടപടികള്‍ നേരായ വഴിക്ക് നീങ്ങിയിരുന്നെങ്കില്‍ കേരളത്തില്‍ രാഷ്ട്രീയ കൊലപാതകം ആവര്‍ത്തിക്കുമായിരുന്നില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു.
ടി പി കേസ് അന്വേഷണത്തില്‍ വന്‍ സ്രാവുകള്‍ രക്ഷപ്പെട്ടു. ഒരുഘട്ടത്തില്‍ എത്തിയപ്പോള്‍ അന്വേഷണം മുന്നോട്ട് പോയില്ല. കൃത്യമായി അന്വേഷിച്ചിരുന്നെങ്കില്‍ കൊലകള്‍ ആവര്‍ത്തിക്കുമായിരുന്നില്ല. ടി പി കേസില്‍ സി പി എമ്മിന്റെ പങ്ക് വ്യക്തമാണെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.



