മംഗളൂരു: മുംബൈയില്‍ നിന്നുള്ള ട്രയിനില്‍ മംഗളൂറുവിലേക്ക് ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവാവില്‍ നിന്ന് കണക്കില്‍പ്പെടാത്ത രണ്ടു കോടി രൂപ റയില്‍വേ പൊലീസ് പിടികൂടി.രാജസ്ഥാന്‍ സ്വദേശി ചെന്‍ സിങ് എന്ന മനോഹര്‍ സിങിനെ(22) ഇതുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു.
ടിക്കറ്റ് പരിശോധനക്കിടയില്‍ കുടുങ്ങിയ ഇയാളില്‍ നിന്ന് റയില്‍വേ ഉദ്യോഗസ്ഥന്‍ പിഴ ഈടാക്കിയിരുന്നു.പെരുമാറ്റത്തില്‍ സംശയം തോന്നിയതിനാല്‍ യാത്രക്കാരനെക്കുറിച്ച് റയില്‍വേ പൊലീസിന് വിവരം നല്‍കി.അവര്‍ നടത്തിയ പരിശോധനയിലാണ് കറന്‍സികള്‍ കണ്ടെത്തിയത്.
100 ചെറിയ പൊതികളിലാക്കി ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു നോട്ടുകള്‍.മുംബൈയിലെ ഭരത് ഭായ് എന്ന പിന്റു മംഗളൂറൂവിലേ രാജു എന്നയാള്‍ക്ക് കൈമാറാന്‍ ഏല്‍പ്പിച്ചതാണ് പണമെന്ന് സിങ് പറഞ്ഞു.



