തിരുവനന്തപുരം-വെള്ളിയാഴ്ചകളിലെ ജുമുഅ പ്രഭാഷണങ്ങള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട മയ്യില്‍ പോലീസ് സ്‌റ്റേഷനിലെ എസ്.എച്ച്.ഒയെ ചുമതലയില്‍ നിന്ന് മാറ്റിയതായി ഡി.ജി.പി ഉത്തരവിറക്കി.ജുമുഅ സെക്രട്ടറിയ്ക്ക് എസ് എച്ച് ഒനല്‍കിയ നോട്ടീസുമായി ബന്ധപ്പെട്ട്് സര്‍ക്കാരിനെതിരേ തെറ്റിദ്ധാരണയുളവാക്കുന്നതരം പ്രചാരണങ്ങള്‍ നടക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇടതുപക്ഷ മുന്നണി സര്‍ക്കാരിന്റെ കാഴ്ചപ്പാടിന് വിരുദ്ധമായ നോട്ടീസ് തികച്ചും അനവസരത്തിലുള്ളതാണ്.
വിശ്വാസികളും മതസ്ഥാപനങ്ങളും മാത്രമല്ല ജനങ്ങളില്‍ ഒന്നടങ്കം നിലനില്‍ക്കുന്ന സൗഹൃദവും സമാധാനാന്തരീക്ഷവും സംരക്ഷിക്കുക എന്ന സുപ്രധാനനയമാണ് സര്‍ക്കാരിനുള്ളത്.ജുമുഅ മസ്ജിദുകളില്‍ വര്‍ഗ്ഗീയ പ്രചാരണം നടക്കുന്നുവെന്ന അഭിപ്രായം സര്‍ക്കാരിനില്ല.രാജ്യത്ത് വലിയ തോതില്‍ വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ചില ശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത ്‌സാമുദായിക സൗഹാര്‍ദ്ദത്തിന്‌റ പ്രാധാന്യവും അനിവാര്യതയും മനസ്സിലാക്കി എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു.
പ്രവാചചകനിന്ദയില്‍ രാജ്യത്ത് പ്രതിഷേധം തുടരുന്നതിനിടെ പള്ളികളില്‍ ജുമുഅയ്ക്ക് ശേഷം നടത്തുന്ന പ്രഭാഷണങ്ങള്‍ വര്‍ഗ്ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ നടത്തിയാല്‍ നിയമ നടപടി സ്വീകരിക്കുന്നതാണെന്നായിരുന്നു മഹല്ല് ഭാരവാഹികള്‍ക്ക് പോലീസ് നല്‍കിയ നോട്ടിസില്‍ പറഞ്ഞത്. എന്നാല്‍ ജില്ലയില്‍ എവിടേയും ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് ജില്ലാ പോലീസ് അധികാരികള്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.മതപരമായി, വിശ്വാസികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് ജുമുഅ പ്രഭാഷണങ്ങളില്‍ ഉള്‍പ്പെടുത്താറ്.മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന തരം പ്രഭാഷണങ്ങള്‍ കേരളത്തിലെ ഒരു പള്ളിയിലും നടത്തിയതായി ഇന്നോളം റിപ്പോര്‍ട്ടു ചെയ്യപ്പെടാത്ത സാഹചചര്യത്തില്‍ പള്ളികളില്‍ ഇത്തരം നിയന്ത്രണങ്ങള്‍ നടപ്പാക്കാനുള്ള പോലീസ് നീക്കത്തിനെതിരേ പ്രതിഷധം ശക്തമാണ്.



