Tuesday, January 20, 2026

ജീവതാളം പദ്ധതിക്ക് ഒഞ്ചിയം പഞ്ചായത്തില്‍ തുടക്കമായി

Must Read

ജീവിതശൈലി രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനുമായുള്ള ജീവതാളം പദ്ധതിക്ക് ഒഞ്ചിയം പഞ്ചായത്തില്‍ തുടക്കമായി. പദ്ധതിയുടെ പഞ്ചായത്തുതല കമ്മറ്റി രൂപീകരണയോഗം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു.

ജീവിത ശൈലി രോഗങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ല ഭരണകൂടം, ജില്ല പഞ്ചായത്ത്, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ജീവിത ശൈലി രോഗങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുക, ആരോഗ്യപരമായ ജീവിതത്തിലേക്കുള്ള സാമൂഹ്യ മാറ്റം, രോഗപ്രതിരോധം, രോഗ നിയന്ത്രണം, മുന്‍കരുതല്‍ എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത് യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റഹീസ നൗഷാദ് അധ്യക്ഷയായി. മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ജിനേഷ്. എ.പി പദ്ധതി വിശദീകരണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍സത്യന്‍ മാസ്റ്റര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ യു സുരേന്ദ്രന്‍, സുധീര്‍ മഠത്തില്‍, ശാരദ വത്സന്‍, പഞ്ചായത്ത് സെക്രട്ടറി എം.പി. രജുലാല്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ദിനേശന്‍. പി.കെ, മധുസൂദനന്‍ എന്നിവര്‍ പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img