കോഴിക്കോട്: കൊവിഡ് കാലത്തെ പ്രതിസന്ധി മറികടന്ന് ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 99.5 ശതമാനം വിജയം.43714 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ 43496 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 5466 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ജില്ലയില്‍ 123 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. ഓണ്‍ലൈന്‍ ക്ലാസുകളുടെ പരിമിതിക്കിടെയാണ് വിദ്യാലയങ്ങള്‍ ഈ നേട്ടം കൈവരിച്ചത്. വടകര വിദ്യാഭ്യാസജില്ലയില്‍ 99.7 ശതമാനമാണ് വിജയം. ഇവിടെ പരീക്ഷ എഴുതിയ 15628 വിദ്യാര്‍ത്ഥികളില്‍ 15587 പേര്‍ വിജയിച്ചു. 1965 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി.കോഴിക്കോട് വിദ്യാഭ്യാസ ജില്ലയില്‍ 99.1 ശതമാനമാണ് വിജയം.
12695 പേര്‍ പരീക്ഷ എഴുതിയതില്‍ 12591 പേര്‍ വിജയിച്ചു. 1493 പേര്‍ ഫുള്‍ എ പ്ലസ് നേടി. താമരശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ 99.5 ശതമാനമാണ് വിജയം. 15391 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ 15318 പേര്‍ വിജയിച്ചു. 2008 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.
ജില്ലയില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ മുന്‍പന്തിയില്‍ മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസ്. ഇവിടെ പരീക്ഷ എഴുതിയ 745 കുട്ടികളില്‍ 129 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. 743 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി.ജില്ലയില്‍ ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ വിദ്യാലയം കൊടിയത്തൂര്‍ പി.ടി.എം ഹയര്‍ സെക്കന്ററിയാണ്. ഇവിടെ 179 പേര്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. 812 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 808 പേര്‍ വിജയിച്ചു.



